സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, നടുക്കം മാറാതെ നാട്ടുകാര്‍

പത്തനംതിട്ട: സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പത്തനംതിട്ട റാന്നിയിലാണ് സംഭവം. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് രാവിലെയാണ് അപകടം. രാവിലെ സ്‌കൂളിലേക്ക് കുട്ടികളുമായി പോയ ബസായിരുന്നു. അപകട സമയത്ത് എട്ട് കുട്ടികള്‍ ബസിലുണ്ടായിരുന്നു.

also read: വീണ്ടും കരിപ്പൂരിൽ സ്വർണവേട്ട; ഒമാനിൽ നിന്നെത്തിയ പ്രവാസിയുടെ ശരീരത്തിൽ ഒളിപ്പിച്ചത് 66 ലക്ഷത്തിന്റെ സ്വർണം; പിടികൂടിയത് വിമാനത്താവളത്തിന് പുറത്തുവെച്ച്

അപകടം നേരില്‍ക്കണ്ട നാട്ടുകാരാണ് ഓടിയെത്തി ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version