സ്‌കൂള്‍ ബസ്സില്‍ നിന്നും ഇറങ്ങിയ നഴ്‌സറി വിദ്യാര്‍ത്ഥിനി അതേ വണ്ടിയിടിച്ച് മരിച്ചു, ദാരുണം

കാസര്‍കോട്: സ്‌കൂള്‍ ബസ്സില്‍ നിന്നും ഇറങ്ങിയ നഴ്‌സറി വിദ്യാര്‍ത്ഥിനി അതേ വണ്ടിയിടിച്ച് മരിച്ചു. പത്തനംതിട്ട ജില്ലയിലാണ് ദാരുണസംഭവം. പെരിയഡുക്ക മര്‍ഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകള്‍ ആയിഷ സോയയാണ് മരിച്ചത്.

ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. ബസില്‍ നിന്ന് ഇറങ്ങി കുട്ടി വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്‌കൂള്‍ ബസ് തിരിച്ചുപോകുന്നതിനായി റിവേഴ്സ് എടുക്കുകയായിരുന്നു.

also read: പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടി: ചന്ദ്രയാന്‍ വിജയത്തിന് പിന്നാലെ വൈറലായി കെ ശിവന്റെ ചിത്രങ്ങള്‍

ഈ സമയത്താണ് കുട്ടി ബസിനടിയില്‍പ്പെടുന്നത്. കുട്ടി ബസ്സിന് സമീപം നില്‍ക്കുന്നത് ഡ്രൈവര്‍ ശ്രദ്ധിച്ചിരുന്നില്ല. കുട്ടി ബസ്സിനടിയില്‍പ്പെട്ടത് സമീപത്ത് ജോലി ചെയ്യുകയായിരുന്ന സ്ത്രീകള്‍ കണ്ടിരുന്നു.

ഓടിയെത്തിയ ഇവര്‍ കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പൂപ്പ നഴ്സറിയിലെ വിദ്യാര്‍ഥിനിയാണ് സോയ.

Exit mobile version