പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടി: ചന്ദ്രയാന്‍ വിജയത്തിന് പിന്നാലെ വൈറലായി കെ ശിവന്റെ ചിത്രങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാന്‍ മൂന്ന് വിജയകരമായി ചരിത്രം കുറിച്ചിരിക്കുകയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡ് ചെയ്തിരിക്കുകയാണ് ചാന്ദ്രയാന്‍. അഭിമാന നിമിഷത്തില്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് ഐഎസ്ആര്‍ഒയുടെ മുന്‍ മേധാവി കെ ശിവന്റെ ചിത്രങ്ങള്‍.


പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും കെ. ശിവന്റെ സംഭാവനകള്‍ ഓര്‍മിക്കേണ്ടതുണ്ടന്നും പറഞ്ഞാണ് വീഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നത്.


2019ല്‍ ചന്ദ്രയാന്‍ രണ്ട് ദൗത്യം പരാജയപ്പെടുമ്പോള്‍ ഐഎസ്ആര്‍ഒയുടെ തലവനായിരുന്നു ശിവന്‍. ദൗത്യം പരാജയപ്പെട്ടതോടെ ശിവന്‍ കരയുകയും പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അദ്ദേഹത്തെ ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ആ ദൃശ്യങ്ങള്‍ ഇപ്പോള്‍ വീണ്ടും വ്യാപകമായി പ്രചരിക്കുകയാണ്.

Exit mobile version