സ്‌കൂൾ ബസ് അലക്ഷ്യമായി ഓടിച്ചു; വിദ്യാർത്ഥി ബസിനടിയിൽപ്പെട്ടു; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി എംവിഡി

കൊച്ചി: പെരുമ്പാവൂരിൽ സ്‌കൂൾ ബസിനടിയിൽ വിദ്യാർത്ഥി അകപ്പെട്ട സംഭവത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ബസ് അലക്ഷ്യമായി ഓടിച്ചതിന് സ്‌കൂൾ ബസ് ഡ്രൈവർ ഉമ്മറിന്റെ ലൈസൻസ് റദ്ദ് ചെയ്തു. ജനുവരി 12ന് പെരുമ്പാവൂരിലെ മെക്ക സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥി സ്‌കൂൾ ബസ്സിനടിയിൽപ്പെട്ടിരുന്നു. ഈ സംഭവത്തിലാണ് നടപടി.

കുട്ടി സ്‌കൂൾ ബസ്സിൽ നിന്ന് ഇറങ്ങി സഹോദരിയോടൊപ്പം ബസിന്റെ മുന്നിലൂടെ നടന്നു പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. സ്‌കൂൾ ബസ് ഡ്രൈവറായ ഉമ്മർ അലക്ഷ്യമായി വാഹനം മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്. ബസ് കുട്ടിയെയും കടന്നു മുന്നോട്ട് പോയെങ്കിലും ഇരുചക്രങ്ങൾക്കും ഇടയിൽപ്പെട്ടതിനാൽ പെൺകുട്ടി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

ALSO READ- ആരുടേയും വികാരം വ്രണപ്പെടുത്താൻ ‘അന്നപൂരണി’ ഉദ്ദേശിച്ചില്ല; ‘ജയ് ശ്രീറാം’ തലക്കെട്ടിൽ മാപ്പ് അപേക്ഷയുമായി നയൻതാര

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പലരും പുറത്തുവിടുകയും, സ്‌കൂൾ ബസ് ഡ്രൈവർ അലക്ഷ്യമായി ബസ് ഓടിച്ചതിനെതിരേ പ്രതിഷേധമുയരുകയും ചെയ്തതോടെയാണ് നടപടി ഉണ്ടായിരിക്കുന്നത്.

Exit mobile version