മലപ്പുറത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; 25 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പാങ്ങ് കടുങ്ങാമുടിയില്‍ വെച്ചായിരുന്നു അപകടം.

മലപ്പുറം: മലപ്പുറം മരവട്ടം ഗ്രെയ്സ് വാലി പബ്ലിക് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ 25ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് നിസാര പരിക്കേറ്റു. പാങ്ങ് കടുങ്ങാമുടിയില്‍ വെച്ചായിരുന്നു അപകടം.

നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ ഓടയിലേക്ക് ബസ് മറിയുകയായിരുന്നു. കുട്ടികളെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Exit mobile version