മലപ്പുറത്ത് വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി സ്വര്‍ണ മാല കവര്‍ന്നു

മോഷ്ടാവ് പിറകില്‍നിന്ന് പരീച്ചുമ്മയുടെ മുഖത്ത് തുണിയിട്ട് മൂടിയശേഷം മാല അപഹരിക്കുകയായിരുന്നു.

മലപ്പുറം: വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി മൂന്നര പവന്റെ മാല കവര്‍ന്നു. വെളിയങ്കോട് പഴഞ്ഞി റേഷന്‍ കടയ്ക്ക് സമീപം പിലാക്കല്‍ വീട്ടില്‍ കൊട്ടിലിങ്ങല്‍ പരിച്ചൂമ്മയുടെ മാലയാണ് അജ്ഞാതന്‍ കവര്‍ന്നത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് സംഭവം. മുറ്റത്ത് ചെടി നനയ്ക്കുകയായിരുന്നു വയോധിക. ഇതിനിടെ മോഷ്ടാവ് പിറകില്‍നിന്ന് പരീച്ചുമ്മയുടെ മുഖത്ത് തുണിയിട്ട് മൂടിയശേഷം മാല അപഹരിക്കുകയായിരുന്നു.

ALSO READ ‘ഗവര്‍ണര്‍ സമരം കാണാന്‍ വന്നാലും റോഡില്‍ കസേരയിട്ട് ഇരിക്കുകയേയുള്ളൂ’; ഡല്‍ഹിയിലും ഗവര്‍ണര്‍ക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി

മാലയുടെ പകുതി മാത്രമേ മോഷ്ടാവിന് കൈയില്‍ കിട്ടിയുള്ളു. മാല പറിച്ചതോടെ വയോധിക നിലവിളിച്ച് ഒച്ച ഉണ്ടാക്കിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. അയല്‍വാസികള്‍ ഓടിയെത്തി മോഷ്ടാവിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കറുത്ത ഷര്‍ട്ടിട്ട യുവാവ് പരിച്ചകം ഭാഗത്തേക്ക് ഓടുന്നതായി അയല്‍വാസികള്‍ കണ്ടതായി പറയുന്നു. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version