വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി നല്‍കിയ അരിച്ചാക്കുകള്‍ കടത്തി, അധ്യാപകനെതിരെ പരാതി, സംഭവം മലപ്പുറത്ത്

മലപ്പുറം മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ടിപി രവീന്ദ്രന്‍ എന്ന അധ്യാപകനെതിരെയാണ് പരാതി.

മലപ്പുറം: സ്‌കൂളില്‍ നിന്ന് രാത്രിയുടെ മറവില്‍ ഉച്ചക്കഞ്ഞിക്കുള്ള അരിച്ചാക്കുകള്‍ കടത്തിയെന്ന് പരാതി. മലപ്പുറം മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ടിപി രവീന്ദ്രന്‍ എന്ന അധ്യാപകനെതിരെയാണ് പരാതി. പിടി അധ്യാപകനായ ടിപി രവീന്ദ്രനെതിരെ മൊറയൂര്‍ പഞ്ചായത്ത് അംഗവും സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പിതാവുമായ ഹസൈനാര്‍ ബാബു ആണ് പരാതി നല്‍കിയത്.

രാത്രിയില്‍ അരിസൂക്ഷിച്ച മുറിയില്‍ നിന്നും ചാക്കുകള്‍ മറ്റൊരു വാഹനത്തിലേക്ക് കടത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഉച്ചക്കഞ്ഞി ആവശ്യമില്ലാത്ത കുട്ടികളോട് സമ്മത പത്രം ഒപ്പിട്ട് വാങ്ങി, സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന അരി വിഹിതത്തില്‍ കൂടുതലുള്ളതാണ് കടത്തുന്നത്.

ALSO READ സ്വത്തുക്കള്‍ കൈക്കലാക്കിയതിന് പിന്നാലെ മക്കള്‍ ഉപേക്ഷിച്ചു, ഭക്ഷണവും മരുന്നുമില്ലാതെ വയോധിക, ഒടുവില്‍ ദാരുണാന്ത്യം

സംഭവത്തെ തുടര്‍ന്ന് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി , എന്‍സിസി ഡയറക്ടറേറ്റ് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. അതേസമയം, ദൃശ്യങ്ങളെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ സ്‌കൂള്‍ മാനേജറും , പ്രധാനാധ്യാപകനും ആരോപണങ്ങള്‍ നിഷേധിച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചു.

Exit mobile version