വിവാഹവാഗ്ദാനം നല്‍കി പരിചയപ്പെട്ട് പണം തട്ടും, പിന്നാലെ വണ്ണം കൂടുതലാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറും, നിരവധി യുവതികളെ വഞ്ചിച്ച 31കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: യുവതികളെ സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. ബേപ്പൂര്‍ അരക്കിണറിലെ ചാക്കീരിക്കാട് പറമ്പിലെ ‘പ്രസീത’യില്‍ അശ്വിന്‍ വി മേനോനാണ് (31) അറസ്റ്റിലായത്.

സോഷ്യല്‍മീഡിയയിലൂടെ വിവാഹപ്രായമെത്തിയവരും വിവാഹബന്ധം വേര്‍പെടുത്തിയവരുമായ സ്ത്രീകളെ പരിചയപ്പെടുകയും വിവാഹവാഗ്ദാനം നല്‍കി പണവും വിലപിടിപ്പുള്ള കാറുകളും മറ്റും തട്ടിയെടുക്കുകയായിരുന്നു. 2018-ല്‍ പരിചയപ്പെട്ട കോട്ടയം സ്വദേശിനിയായ യുവതിയോട് വിവാഹവാഗ്ദാനം നല്കി ഒമ്പതുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ബേപ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

also read: അലമാരയടക്കം പൊളിച്ചിട്ട് സ്വന്തം വീട്ടില്‍ സിനിമാസ്‌റ്റൈല്‍ മോഷണം: കവര്‍ന്നത് ഭാര്യയുടെയും മക്കളുടെയും ആഭരണങ്ങള്‍

യുവതി പണം നല്‍കിയതിന് ശേഷം വിവാഹക്കാര്യം സൂചിപ്പി്ച്ചിരുന്നു. അപ്പോള്‍ വണ്ണം കൂടുതലാണെന്നു പറഞ്ഞ് അശ്വിന്‍ ഒഴിഞ്ഞുമാറിയതായും പരാതിയില്‍ പറയുന്നു. ഇതിന് ശേഷവും നിരവധി പേരെ അശ്വിന്‍ പറ്റിച്ചു. 2020ലും 2021-ലും അശ്വിന്‍ പത്തനംതിട്ട സ്വദേശിനിയെയും ന്യൂസിലാന്‍ഡില്‍ താമസമാക്കിയ മറ്റൊരു മലയാളി സ്ത്രീയെയും വിവാഹവാഗ്ദാനം നല്കി പണം തട്ടിയെടുത്ത് കബളിപ്പിച്ചതായും പൊലീസ് പറഞ്ഞു.

also read: സുരേഷ് ഗോപി ഉടന്‍ കേന്ദ്ര മന്ത്രിസഭയിലേക്ക്, ഇനി തൃശ്ശൂരല്ല, താരം അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുക തിരുവനന്തപുരത്ത്?, കേരളത്തില്‍ താമര വിരിയിക്കാന്‍ പദ്ധതിയുമായി ബിജെപി

അടുത്ത കാലത്തായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റായ വനിതാഡോക്ടറെ പരിചയപ്പെട്ട് ആഡംബരകാറുമായി കറങ്ങുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ബി.കോം ബിരുദധാരിയാണ് അശ്വിന്‍.

Exit mobile version