സുരേഷ് ഗോപി ഉടന്‍ കേന്ദ്ര മന്ത്രിസഭയിലേക്ക്, ഇനി തൃശ്ശൂരല്ല, താരം അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുക തിരുവനന്തപുരത്ത്?, കേരളത്തില്‍ താമര വിരിയിക്കാന്‍ പദ്ധതിയുമായി ബിജെപി

ന്യൂഡല്‍ഹി : നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഉടന്‍ കേന്ദ്ര മന്ത്രിസഭയില്‍ ഇടം നേടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര മന്ത്രിസഭയില്‍ ഉടന്‍ അഴിച്ചു പണി നടക്കും.

2024ലെ പൊതു തിരഞ്ഞെടുപ്പിനും ഒന്‍പത് സംസ്ഥാനങ്ങളിലേക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും,പാര്‍ട്ടിയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ അഴിച്ചുപണി. സുരേഷ് ഗോപിയെ മത്സരിപ്പിച്ച് കേരളത്തില്‍ താമര വിരിയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ബിജെപി.

also read: പാര്‍ക്ക് ചെയ്ത ശേഷവും എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധിച്ചില്ല; ജോലി ചെയ്യുന്നതിനിടെ, വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി ജീവനക്കാരന്‍ മരിച്ചു

ഇത് സാധ്യമാക്കാന്‍ വേണ്ടിയാണ് താരത്തെ കേന്ദ്രമന്ത്രി സഭയില്‍ താരത്തെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് പാര്‍ട്ടി ആലോചിക്കുന്നത്. വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും പാര്‍ട്ടിക്ക് പ്രാതിനിധ്യമുണ്ടാവണമെന്നാണ് ബി ജെ പി ആഗ്രഹിക്കുന്നത്.

also read: മണ്ണ് കടത്താന്‍ കൈക്കൂലി, ലഭിച്ച തുക മതിയായില്ലെന്ന് പറഞ്ഞ് വീണ്ടും ചോദിച്ച് വാങ്ങി, വീഡിയോ വൈറല്‍, പോലീസുദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ജയ സാധ്യത വിലയിരുത്തി സുരേഷ് ഗോപിയെ തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവരുന്നതിനെ കുറിച്ചും ബിജെപി ആലോചിക്കുന്നുണ്ട്. ശശി തരൂരിന് ഒരു അവസരം കൂടി തലസ്ഥാനത്ത് ലഭിച്ചില്ലെങ്കില്‍ സുരേഷ് ഗോപിക്ക് അനായാസം ജയിക്കാനാവുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

Exit mobile version