പാര്‍ക്ക് ചെയ്ത ശേഷവും എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധിച്ചില്ല; ജോലി ചെയ്യുന്നതിനിടെ, വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി ജീവനക്കാരന്‍ മരിച്ചു

വിമാനം പാര്‍ക്ക് ചെയ്ത ശേഷവും അബദ്ധത്തില്‍ എഞ്ചിനുകളില്‍ ഒന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്.

flight

ന്യൂയോര്‍ക്ക്: ജോലി ചെയ്യുന്നതിനിടെ വിമാനത്തിന്റെ എഞ്ചിനില്‍ കുടുങ്ങി ജീവനക്കാരന്‍ മരിച്ചു. അമേരിക്കയിലെ അലബാമയിലെ മോണ്ട്ഗോമറി വിമാനത്താവളത്തില്‍ ശനിയാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്. എംബ്രയര്‍ 170 വിമാനത്തിന്റെ എഞ്ചിനിലേക്ക് ജീവനക്കാരനെ വലിച്ചെടുക്കുകയായിരുന്നു.

ഡല്ലാസില്‍ നിന്ന് പറന്ന് എത്തിയ വിമാനത്തിലാണ് അപകടം സംഭവിച്ചത്. വിമാനം പാര്‍ക്ക് ചെയ്ത ശേഷവും അബദ്ധത്തില്‍ എഞ്ചിനുകളില്‍ ഒന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്.

എഞ്ചിനില്‍ ജോലി ചെയ്യുന്നതിനിടെയാണ് ജീവനക്കാരന് അപകടം സംഭവിച്ചത്. പീഡ്മോണ്ട് വിമാനത്തിന് വേണ്ടി ജോലി ചെയ്യുന്നതിനിടെയാണ് ജീവനക്കാരന്‍ മരിച്ചത്. സംഭവത്തില്‍ ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Exit mobile version