‘അമ്മ വിളിച്ചപ്പോൾ ചീത്തവിളിക്കാനാകുമെന്നാണ് കരുതിയത്’; അബ്ദുൾ റഹീമിന് വേണ്ടി അമ്മയുടെ കൈയ്യിൽ നിന്നും ഒരു ലക്ഷം! വൈറലായി ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ

തൃശൂർ: സൗദി ജയിലിൽകഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുള്ള പണം കണ്ടെത്താനായി കേരളത്തിലുടനീളം യാത്ര നടത്തിയ ബോബി ചെമ്മണ്ണൂരിന് സോഷ്യ്ൽമീഡിയയുടെ അഭിനന്ദനപ്രവാഹം. പൊരിവെയിലുൾപ്പടെയുള്ള പ്രതിസന്ധികളെ തരണം ചെയ്ത് ബോബി ചെമ്മണ്ണൂർ നടത്തിയ യാത്ര അവസാനിക്കും മുൻപ് തന്നെ അബ്ദുൾ റഹീമിനെ രക്ഷിക്കാനുള്ള പണം സമാഹരിച്ചു കഴിഞ്ഞിരിക്കുകയാണ്.

മൂന്നാഴ്ച കൊണ്ടാണ് ബോബി ചെമ്മണ്ണൂർ ഉൾപ്പടെയുള്ള നിരവധി പേരുടെ പ്രയത്‌നത്താൽ 34 കോടിരൂപയ്ക്ക് മുകളിൽ സമാഹരിച്ചിരിക്കുകയാണ്. ഇതിനിടെ, താൻ നേരത്തേ പ്രഖ്യാപിച്ച ഒരുകോടിരൂപയും ബോബി ചെമ്മണ്ണൂർ കൈമാറിയിരിക്കുകയാണ്. ഇതിനിടെ അദ്ദേഹം ധനസമാഹരണത്തിലേക്ക് തന്റെ അമ്മ ഒരുലക്ഷം രൂപ കൈമാറിയതിനേക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

യാത്രയ്ക്കിടയിൽ അമ്മ വിളിച്ചപ്പോൾ വെയിലുകൊണ്ടു നടക്കുന്നതിന്റെ പേരിൽ ചീത്തവിളിക്കാനാകുമെന്നാണ് കരുതിയത്. നിന്നെ രക്ഷിക്കാൻ വേറെ യാത്ര നടത്തേണ്ടിവരും എന്നൊക്കെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താൻ നന്നായി ചെയ്തുവെന്ന് അമ്മ പറഞ്ഞുവെന്നും ബോബി പറയുന്നുണ്ട്.

സ്‌നേഹം കൊണ്ട് ലോകം കീഴടക്കുക, ജാതിമതങ്ങൾക്ക് അതീതമായി ചിന്തിക്കുക എന്നതാണ് തന്റെ ആപ്തവാക്യമെന്നു പറഞ്ഞാണ് അമ്മയിൽ നിന്ന് ബോബി ചെമ്മണ്ണൂർ പണം സ്വീകരിക്കുന്നത്.

തന്റെ കൈകൊണ്ട് പൈസകിട്ടിയാൽ പണം മുഴുവൻ വൈകാതെ തന്നെ കിട്ടുമെന്ന് അമ്മ പറഞ്ഞിരുന്നുവെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഇത്രയും ചെയ്ത അമ്മയ്ക്ക് ഒരുമ്മ കൊടുക്കാതെ പറ്റില്ല എന്നുപറഞ്ഞ് അമ്മയെ ചേർത്തുനിർത്തുന്നതും വീഡിയോയിൽ കാണാം. ഈ അനമ്മയ്ക്കും മകനും അഭിനന്ദനവും സ്‌നേഹവും അറിയിക്കുകയാണ് സോഷ്യൽമീഡിയ.

ALSO READ- അംബരചുംബിയായ കെട്ടിടം നിലത്ത് കിടത്തിയതുപോലെ, മനോഹര കാഴ്ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യണം; മാഹീ-തലശേരി ബൈപാസിനെ കുറിച്ച് ആനന്ദ് മഹീന്ദ്ര

അമ്മ തരുന്നതുകൊണ്ടാണ് പൈസയായി വാങ്ങുന്നതെന്നും ബോബി ചെമ്മണ്ണൂർ പറയുന്നുണ്ട്. തുടക്കത്തിൽ തിരുവനന്തപുരത്ത് പൈസയായാണ് സ്വീകരിച്ചിരുന്നത്. എന്നാൽ പലയിടത്തും വ്യാജപേരുകളിൽ ബക്കറ്റ് പിരിവ് ആരംഭിച്ചതോടെ പണമായി സ്വീകരിക്കുന്നതു നിർത്തുകയായിരുന്നു. പിന്നീട് അബ്ദുൾ റഹിമിന്റെ ട്രസ്റ്റ് ഫണ്ടിലേക്കും ഉമ്മ പാത്തുമ്മയുടെ അക്കൗണ്ടിലേക്കും പണം അയക്കാൻ പറയുകയാണ് ചെയ്തതെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു.

Exit mobile version