അംബരചുംബിയായ കെട്ടിടം നിലത്ത് കിടത്തിയതുപോലെ, മനോഹര കാഴ്ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യണം; മാഹീ-തലശേരി ബൈപാസിനെ കുറിച്ച് ആനന്ദ് മഹീന്ദ്ര

അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ മാഹീ-തലശേരി ബൈപാസിനെ പ്രശംസിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. മാഹീ-തലശേരി ബൈപാസിന്റെ ചിത്രം പങ്കുവച്ചാണ് ആനന്ദ് മഹീന്ദ്രയുടെ പ്രശംസ.

അംബരചുംബിയായ കെട്ടിടം നിലത്ത് കിടത്തിയിരിക്കുന്നതു പോലെയാണ് ഈ റോഡെന്നും ഇരുവശത്തേയും മനോഹര കാഴ്ചകള്‍ ആസ്വദിച്ച് ഈ റോഡിലൂടെ സഞ്ചരിക്കാന്‍ തോന്നുന്നുവെന്നുമാണ് ആനന്ദ് മഹീന്ദ്ര കുറച്ചത്.

കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ നീളത്തിലാണ് ബൈപാസ്. ധര്‍മടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നു പോകുന്നത്.

Exit mobile version