എന്താണ് താങ്കളുടെ യോഗ്യത; ചോദ്യം ചെയ്ത് ട്വിറ്ററാറ്റി; മനം കവരുന്ന മറുപടിയുമായി ആനന്ദ് മഹീന്ദ്ര

ഇന്ത്യയിലെ പ്രമുഖ വ്യവസായിയും സാമൂഹിക സേവകനുമായ ആനന്ദ് മഹീന്ദ്ര സോഷ്യൽമീഡിയയിൽ താരമാണ്. അദ്ദേഹത്തിന്റെ സാമൂഹികമായ ഇടപെടലുകളും വാക്കുകളുമെല്ലാം വലിയ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ മഹീന്ദ്രയുടെ യോഗ്യതകൾ എന്താണ് എന്ന ചോദ്യത്തിനും അദ്ദേഹം രസകരമായി പ്രതികരിച്ചിരിക്കുകയാണ്.

വൈഭവ് എസ്ഡി എന്ന ട്വിറ്റർ ഉപയോക്താവിന്റെ ചോദ്യവും അതിന് ആനന്ദ് മഹീന്ദ്ര നൽകിയ മറുപടിയുമാണ് വൈറലാവുന്നത്. തുറന്നു പറയുകയാണെങ്കിൽ, എന്റെ പ്രായത്തിൽ, അനുഭവമാണ് ഏതൊരു യോഗ്യതയുടെയും മാനദണ്ഡം- എന്നായിരുന്നു ആനന്ദ് മഹീന്ദ്ര നൽകിയ മറുപടി.

മുൻപും രസകരവും പ്രചോദനാത്മകവുമായ ചിത്രങ്ങളും വാക്കുകളും പങ്കുവെക്കാറുള്ള ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റുകൾക്ക് ആരാധകർ ഒരുപാടുണ്ട്. ഇത്തരത്തിലുള്ള ഒരു ചിത്രവും കുറിപ്പും തിങ്കളാഴ്ച ആനന്ദ് റീ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വൈഭവിന്റെ ചോദ്യവും അതിനുള്ള ഉത്തരവും എത്തിയത്.

ALSO READ- അമ്മയുടെ ഫണ്ടുപയോഗിച്ച് ഗണേഷ് കുമാർ തെരഞ്ഞെടുപ്പിന് മുമ്പ് സ്ത്രീകൾക്ക് വീട് പണിതു നൽകി;തിലകനെ ഗുണ്ടകളെ വിട്ട് തല്ലിക്കാൻ നോക്കി; എന്നെ ചൊറിയരുത്, മാന്തും: ഷമ്മി തിലകൻ

ഒരു പെൺകുട്ടി തനിച്ചിരുന്ന് പഠിക്കുന്ന ചിത്രമായിരുന്നു അഭിഷേക് ദൂബെ എന്ന ട്വിറ്റർ ഉപയോക്താവ് പോസ്റ്റ് ചെയ്തിരുന്നത്. ഹിമാചൽ പ്രദേശിൽനിന്നുള്ളതായിരുന്നു ദൃശ്യം. ഒറ്റയ്ക്കിരുന്ന് എഴുതിപ്പഠിക്കുന്ന പെൺകുട്ടിയെ കണ്ടപ്പോൾ അമ്പരന്നുപോയെന്നായിരുന്നു അഭിഷേകിന്റെ ട്വീറ്റ്. കൂടാതെ ആനന്ദ് മഹീന്ദ്രയെ അഭിഷേക് ട്വീറ്റിൽ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ, മനോഹരമായ ചിത്രം അഭിഷേക്. ഇവൾ ആണെന്റെ മൺഡേ മോട്ടിവേഷൻ എന്നായിരുന്നു ആനന്ദിന്റെ മറുപടി ട്വീറ്റ്.

ഇതിനു പിന്നാലെയാണ് എന്താണ് താങ്കളുടെ യോഗ്യതയെന്ന് പറയാമോ എന്ന ചോദ്യവുമായി വൈഭവ് എന്നയാൾ എത്തിയതും അതിന് ആനന്ദ് മഹീന്ദ്ര മറുപടി നൽകിയതും.

Exit mobile version