ആധാരത്തിന്റെ കോപ്പിക്ക് ആയിരം രൂപ കൈക്കൂലി; കൈയ്യോടെ പിടികൂടി വിജിലന്‍സ്; തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരന്‍ അറസ്റ്റില്‍

തിരൂര്‍: മലപ്പുറം ജില്ലയിലെ തിരൂരില്‍ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരന്‍ വിജിലന്‍സ് പിടിയിലായി.

തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് കോഴിക്കോട് മേപ്പയൂര്‍ സ്വദേശി ബാബുരാജാണ് വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്.

ആധാരത്തിന്റെ പകര്‍പ്പ് ലഭിക്കാനായി വാണിയന്നൂര്‍ സ്വദേശിയില്‍നിന്ന് ഇയാള്‍ ആയിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതോടെ വിജിലന്‍സില്‍ പരാതി എത്തുകയും വ്യാഴാഴ്ച രാവിലെ പണം വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയുമായിരുന്നു.

Exit mobile version