വെള്ളത്തില്‍ വീണാല്‍ രക്ഷിക്കുന്നതെങ്ങനെ? ഫയര്‍ഫോഴ്‌സിനെ വിശ്വസിച്ച് മോക്ഡ്രിലിനിടെ വെള്ളത്തില്‍ ചാടിയ യുവാവ് ഗുരുതരാവസ്ഥയില്‍

തിരുവല്ല: പത്തനംതിട്ട വെണ്ണികുളത്ത് ഫയര്‍ഫോഴ്സ് നടത്തിയ മോക്ഡ്രില്ലിനിടെ യുവാവ് വെള്ളത്തില്‍ മുങ്ങി ഗുരുതരാവസ്ഥയില്‍. നീന്തല്‍ അറിയാത്ത യുവാവ് ഫയര്‍ഫോഴ്‌സിനെ വിശ്വസിച്ച് വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു.

നീന്തല്‍ അറിയാത്ത വെണ്ണിക്കുളം സ്വദേശി ബിനുവാണ് ഫയര്‍ഫോഴ്സിനെ വിശ്വസിച്ച് വെള്ളത്തില്‍ ചാടിയത്. വെള്ളത്തില്‍ മുങ്ങിയ ബിനുവിനെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത്. ദേശിയ ദുരന്ത നിവാരണ സേനയും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ മോക്ഡ്രില്ലിനിടെയാണ് അപകടമുണ്ടായത്.

വെള്ളത്തില്‍ വീഴുന്നവരെ എങ്ങനെ രക്ഷിക്കാമെന്ന മോക്ഡ്രില്ലിനിടെയാണ് ഫയര്‍ഫോഴ്സിനെ വിശ്വസിച്ച് വെള്ളത്തില്‍ ചാടിയ യുവാവിന് അപകടം സംഭവിച്ചത്. മോക്ഡ്രില്ലിനായി നാട്ടുകാരില്‍ നാല് പേരോട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വെള്ളത്തിലേക്ക് ചാടാന്‍ പറയുകയായിരുന്നു.

also read-ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ വീട്ടില്‍ ശുചീകരണത്തിനെത്തി പൊതുപ്രവര്‍ത്തകര്‍; പണപ്പെട്ടിയില്‍ കണ്ടെത്തിയത് 4 ലക്ഷവും സ്വര്‍ണാഭരണങ്ങളും!

പ്രളയ ഉരുൾപൊട്ടൽ തയ്യാറെടുപ്പിന്റെ ഭാഗമായാണ് മോക്ക്ഡ്രില്ല് സംഘടിപ്പിച്ചത്. ഇന്ന് സംസ്ഥാന വ്യാപകമായി മോക് ഡ്രിൽ നടക്കുന്നുണ്ട്. പ്രളയ – ഉരുൾപൊട്ടൽ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം അനുസരിച്ചാണ് മോക്ക് ഡ്രില്ല് നടത്തുന്നത്.

Exit mobile version