ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ വീട്ടില്‍ ശുചീകരണത്തിനെത്തി പൊതുപ്രവര്‍ത്തകര്‍; പണപ്പെട്ടിയില്‍ കണ്ടെത്തിയത് 4 ലക്ഷവും സ്വര്‍ണാഭരണങ്ങളും!

പള്ളുരുത്തി: തനിച്ച് താമസിച്ചിരുന്ന വയോധികയുടെ വീട്ടില്‍ ശുചീകരണത്തിന് എത്തിയ നാട്ടുകാരും പൊതുപ്രവര്‍ത്തകരും കണ്ടെത്തിയത് ലക്ഷങ്ങള്‍. 14-ാം ഡിവിഷനില്‍ തേവഞ്ചേരിപ്പറമ്പില്‍ ആമിനയുടെ വീട്ടില്‍ നിന്നാണ് 4 ലക്ഷം രൂപയും അഞ്ചര പവന്‍ സ്വര്‍ണാഭരണങ്ങളും പെട്ടിയില്‍ നിന്നും കണ്ടെത്തിയത്.

വര്‍ഷങ്ങളായി പലരും നല്‍കിയ പണം ഇവര്‍ സ്വരുക്കൂട്ടി വച്ചിരിക്കുകയായിരുന്നുവെന്നാണ് സൂചന. ലഭിച്ച പണം ആമിനയുടെയും കൗണ്‍സിലര്‍ ലൈല ദാസ്, പൊതുപ്രവര്‍ത്തകരായ സുബൈര്‍, ഗഫൂര്‍ എന്നിവരുടെയും പേരില്‍ പണം ബാങ്കില്‍ നിക്ഷേപിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

ALSO READ- ദുരാത്മാക്കൾ ബാധിച്ചതുപോലെ ഭ്രാന്തമായ ആഘോഷം, ഹിന്ദു യുവാക്കൾ ന്യൂ ഇയർ ആഘോഷിക്കരുത്; ആഹ്വാനവുമായി ബിജെപി എംഎൽഎ

ഈ പണം ഇവരുടെ ചികിത്സയ്ക്കും മറ്റും വിനിയോഗിക്കും. ഡിവിഷന്‍ കൗണ്‍സിലര്‍ ലൈലാദാസിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അഭിലാഷ്, ഉദയകുമാര്‍, വാര്‍മയില്‍ മധു, ഇടക്കൊച്ചി സിയന്ന കോളജ് എന്‍എസ്എസ് യൂണിറ്റിലെ സന്നദ്ധ പ്രവത്തകര്‍,കോ-ഓര്‍ഡിനേറ്റര്‍ രമ്യ, ഫാസില, ഷാമിന എന്നിവര്‍ എത്തിയാണ് ശുചീകരണം നടത്തിയത്.

Exit mobile version