ക്ഷേത്രഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം, മരക്കഷ്ണങ്ങളുമായി എത്തി പൊരിഞ്ഞ അടി, കൂട്ടത്തല്ലില്‍ നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലം: കൊല്ലത്ത് ക്ഷേത്രഭൂമി സംബന്ധിച്ച തര്‍ക്കത്തിനിടെ കൂട്ടത്തല്ല്. ഓച്ചിറ ചങ്ങന്‍കുളങ്ങരയ്ക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം.

പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായത്. ക്ഷേത്രഭൂമിയെ ചൊല്ലി ഉടലെടുത്ത തര്‍ക്കത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.

also read: ബസ്സും കാറും കൂട്ടിയിടിച്ച് വന്‍അപകടം, ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം

കമ്പി വടികളും മരക്കഷ്ണങ്ങളുമായി എത്തി ഇരുവിഭാഗങ്ങളും ഏറ്റമുട്ടുകയായിരുന്നു. ഇരുവിഭാഗങ്ങളും തമ്മില്‍ ക്ഷേത്ര ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് നിലനില്‍ക്കുന്നുണ്ട്.

also read: പല്ല് ഉന്തിയതിന്റെ പേരില്‍ പിഎസ്‌സി ജോലി നിഷേധിച്ചു: മുത്തുവിന് സൗജന്യ ചികിത്സ ഉറപ്പാക്കി കിംസ് അല്‍ശിഫ ആശുപത്രി

ഇതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും സംഘര്‍മുണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരില്‍ ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവിഭാഗങ്ങള്‍ക്കുമെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു.

Exit mobile version