സൈക്കിളും ചവിട്ടി വന്ന് കിന്നാരം പറയാന്‍ ഇനി അവളില്ലല്ലോ, കൊച്ചുമകളുടെ വിയോഗം താങ്ങാനാവാതെ അബൂബക്കര്‍, നിദയുടെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞ് വീണ് മാതാവ്

അമ്പലപ്പുഴ: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ നാഗ്പൂരില്‍ മരിച്ച കേരള സൈക്കിള്‍ പോളോ ടീം അംഗം ഫാത്തിമ നിദയുടെ മൃതദേഹം ഇന്ന് വീട്ടിലും സ്‌കൂളിലും പൊതുദര്‍ശനത്തിന് വെക്കും. നിദയുടെ മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ നിന്നും ഇനിയും ഉറ്റവരും സുഹൃത്തുക്കളും മോചിതരായിട്ടില്ല.

സൈക്കിളും ചവിട്ടി കിന്നാരം പറയാനെത്തുന്ന തന്റെ കൊച്ചുമകളുടെ ഓര്‍മ്മയില്‍ വിതുമ്പുകയാണ് സുഹ്‌റ മന്‍സിലില്‍ അബൂബക്കര്‍ പുറക്കാടന്‍. നിദയുടെ പിതാവ് ഷിഹാബുദീന്റെ പിതാവാണ് അബൂബക്കര്‍. കാക്കാഴം തോടിന്റെ കരയില്‍ സൈക്കിള്‍ ചവിട്ടി വരുന്ന കൊച്ചുമകളുടെ ചിത്രമാണ് ഇപ്പോഴും ആ മനസ്സില്‍.

also read: ‘അടുത്തതവണ വരുമ്പോൾ സമ്മാനം കൊണ്ടുവരാട്ടോ’ ഉറപ്പ് നൽകി ഇറങ്ങി; മടങ്ങിയെത്തിയത് ചേതനയറ്റ്, അച്ഛന്റെ വിയോഗം അറിയാതെ കളിചിരിയിൽ തൻവിക്

സൈക്കിള്‍ പോളോയ്ക്ക് എവിടെ പോയാലും പോകുന്നതിന് മുന്‍പും വന്ന ശേഷവും കാക്കാഴം കിഴക്ക് ഈ കുടുംബ വീട്ടിലെത്തി അവള്‍ ഞങ്ങളോട് വിശേഷങ്ങള്‍ പറയാറുണ്ടെന്നും അവള്‍ ഇനിയില്ലെന്ന് ഓര്‍ക്കുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ലെന്നും അബൂബക്കര്‍ പറയുന്നു.

also read: സിക്കിമിലെ വാഹനാപകടം; മരിച്ച 16 സൈനികരിൽ പാലക്കാട് സ്വദേശിയും, വൈശാഖിന്റെ വിയോഗം താങ്ങാനാവാതെ കുടുംബം

നിദയുടെ മരണവാര്‍ത്തയറിഞ്ഞ് കഴിഞ്ഞ ദിവസം അമ്മ അന്‍സില കുഴഞ്ഞുവീണിരുന്നു. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഹാരം കഴിക്കാത്തിനാലാണു തളര്‍ച്ചയുണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Exit mobile version