പുല്ല് മേയുന്നതിനിടെ പശു കടിച്ചത് പന്നിക്ക് വെച്ച സ്‌ഫോടക വസ്തുവില്‍, ഉഗ്ര ശബ്ദത്തില്‍ പൊട്ടിത്തെറി, പിന്നാലെ മുഖം പൂര്‍ണമായും തകര്‍ന്നു, ഹൃദയം നുറുങ്ങുന്ന കാഴ്ച

പാലക്കാട് : സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പശുവിന് സാരമായ പരിക്ക്. പാലക്കാടാണ് സംഭവം. പന്നിയെ പിടികൂടാന്‍ സ്ഥാപിച്ച കെണിയില്‍ പശു കുടുങ്ങിയെന്നാണ് പ്രാഥമിക നിഗമനം. പന്നിയുടെ വായുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

പട്ടിക്കര ബിഒസി റോഡില്‍ വെച്ചാണ് അപകടം. പുല്ല് മേയുന്നതിനിടെയാണ് പശു സ്‌ഫോടക വസ്തു കടിച്ചത്. വിശന്നു പൊരിഞ്ഞ് നീങ്ങുന്നതിനിടയില്‍ വയറുനിറയ്ക്കാനായി മുന്നില്‍ക്കണ്ടത് പശു കടിച്ചു.

also read: എന്നെ മകന്‍ കൊലപ്പെടുത്തിയിട്ടില്ല, ഇപ്പോഴും ജീവനോടെയുണ്ട്! ‘കൊല്ലപ്പെട്ട’ നടി വീണാ കപൂര്‍

ഉഗ്ര ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ മുഖം പൂര്‍ണമായും തകര്‍ന്ന് പശു തളര്‍ന്നുവീണു. രാത്രികാലങ്ങളില്‍ പ്രദേശത്ത് കൂടുതലായി പന്നിയിറങ്ങുന്ന പതിവുണ്ട്.

also read: ‘കാവി വസ്ത്രം ധരിച്ചവര്‍ ബലാത്സംഗം ചെയ്താല്‍ കുഴപ്പമില്ല’: സിനിമയിലെ വസ്ത്രധാരണത്തിനാണ് പ്രശ്‌നം; പ്രകാശ് രാജ്

പന്നിയെ പിടികൂടാന്‍ സ്ഥാപിച്ച കെണിയിലാണ് പശു അകപ്പെട്ട് അപകടമുണ്ടായതെന്നാണ് നിഗമനം. വായയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന് നിലവിളിക്കുന്ന പശുവിന്റെ കാഴ്ച ഹൃദയം തകര്‍ക്കുന്നതായിരുന്നു.

Exit mobile version