എന്നെ മകന്‍ കൊലപ്പെടുത്തിയിട്ടില്ല, ഇപ്പോഴും ജീവനോടെയുണ്ട്! ‘കൊല്ലപ്പെട്ട’ നടി വീണാ കപൂര്‍

മുംബൈ: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകന്‍ ബാറ്റുകൊണ്ട് അടിച്ചുകൊലപ്പെടുത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ‘കൊല്ലപ്പെട്ട’ നടി വീണാ കപൂര്‍ (74) രംഗത്ത്. സ്വത്തുതർക്കത്തെ തുടർന്ന് മകൻ ബേസ്‌ബോള്‍ ബാറ്റുകൊണ്ട് അടിച്ചുകൊന്നുവെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. കൊലപ്പെടുത്തിയെന്ന തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടിയും മകനും മുംബൈയിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

വീണാ കപൂര്‍ എന്ന പേരില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്നത് സത്യമാണ്. പക്ഷേ, ആ വീണാ കപൂര്‍ ഞാനല്ല. ഞാന്‍ ഗോര്‍ഗാവിലാണ് താമസിക്കുന്നത്, വാര്‍ത്തകളില്‍ പറയുന്നതുപോലെ ജുഹുവിലല്ല. ഞാനും ഇവിടെ മകനോടൊപ്പമാണ് താമസം.
അതുകൊണ്ടാണ് കൊല്ലപ്പെട്ടത് ഞാനാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചത്’ വീണാ കപൂര്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. മരണ വാര്‍ത്തയ്ക്കെതിരെ രംഗത്തെത്തിയ വീണാ കപൂറിന്റെ വിഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.

‘ഞാന്‍ മരിച്ചുവെന്ന് വിശ്വസിക്കുന്ന എല്ലാവരെയും അത് തെറ്റായ വാര്‍ത്തയാണെന്ന് അറിയിക്കുകയാണ്. ഞാന്‍ മരിച്ചിട്ടില്ല. ഇപ്പോഴും ജീവനോടെയുണ്ട്. എന്നെ മകന്‍ കൊലപ്പെടുത്തിയെന്ന വാര്‍ത്ത സത്യത്തില്‍ ഞെട്ടിച്ചു. എനിക്ക് പ്രതികരിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിപ്പോയി.

Read Also: ‘കാവി വസ്ത്രം ധരിച്ചവര്‍ ബലാത്സംഗം ചെയ്താല്‍ കുഴപ്പമില്ല’: സിനിമയിലെ വസ്ത്രധാരണത്തിനാണ് പ്രശ്‌നം; പ്രകാശ് രാജ്

വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ ഞാനും മകനും കേസ് ഫയല്‍ ചെയ്തു. സംഭവത്തില്‍ പോലീസ് എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. അവര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങള്‍ പരാതി നല്‍കാനെത്തിയപ്പോള്‍ വളരെ ഹൃദ്യമായിട്ടാണ് അവര്‍ പെരുമാറിയത്. മുംബൈ പോലീസിന് എന്റെ സല്യൂട്ട്. ഇപ്പോള്‍ ഞങ്ങള്‍ പരാതിപ്പെട്ടില്ലെങ്കില്‍ ഭാവിയില്‍ മറ്റാര്‍ക്കെങ്കിലും ഇതുതന്നെ സംഭവിക്കും.

മരണ വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ രാത്രിയും പകലും വരുന്ന ഫോണ്‍കോളുകള്‍ വലിയ മാനസിക സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. ഷൂട്ടിങ് സ്ഥലത്തുപോലും സമാധാനമില്ലാത്ത അവസ്ഥയാണ്. ജോലിയില്‍ ശ്രദ്ധ പതിപ്പിക്കാനും സാധിക്കാതെ വരുന്നു’, വീണ പറഞ്ഞു.

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ നടി വീണാ കപൂറിനെ ബേസ്ബോള്‍ ബാറ്റുകൊണ്ട് അടിച്ചുകൊന്ന് കൊക്കയില്‍ തള്ളി എന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. കേസില്‍ മകന്‍ സച്ചിന്‍ കപൂറും ജോലിക്കാരനും അറസ്റ്റിലായെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ച വാര്‍ത്ത. ഇത് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

Exit mobile version