കൈക്കൂലി കേസില്‍ ടോമിന്‍ ജെ തച്ചങ്കരിക്ക് ക്ലീന്‍ചിറ്റില്ല; കേസെടുക്കാന്‍ അനുമതി തേടി വിജിലന്‍സ്

തിരുവനന്തപുരം: കൈക്കൂലി കേസില്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് എതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ അനുമതി തേടി വിജിലന്‍സ്. തച്ചങ്കരിയെ കുറ്റവിമുക്തനാക്കിയ അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. ഇത് വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് പ്രൊസിക്യൂഷന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.

തിരുവനന്തപുരം വിജിലന്‍സ് കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പ്രോസിക്യൂഷന് അനുമതി തേടിയത്. 2016-ല്‍ ഗതാഗത കമീഷണര്‍ ആയിരിക്കെ കൈക്കൂലി വാങ്ങിയെന്നാണ് ടോമിന്‍ തച്ചങ്കരിക്കെതിരായ കേസ്. പാലക്കാട് ആര്‍ടിഒ ശരവണനുമായി തച്ചങ്കരി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്.

അന്ന് ഇന്റലിജന്‍സ് മേധാവിയായിരുന്ന ശ്രീലേഖയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്ന ജേക്കബ് തോമസാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ തച്ചങ്കരിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് സംഘം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

also read- ദുബായില്‍ വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചു; നടന്‍ ഷൈന്‍ ടോം ചാക്കോയെ പുറത്താക്കി

അതേസമയം, റിപ്പോര്‍ട്ട് തള്ളിയ കോടതി സര്‍ക്കാര്‍ അനുമതിയോടെ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Exit mobile version