കണ്ണൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരന്റെ ലഗേജ് ആരോ ‘അടിച്ചുമാറ്റി’; മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിവരമില്ല; പ്രതിഷേധം; ഒടുവില്‍ സംഭവിച്ചത്

ഷാര്‍ജയില്‍ നിന്നും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരന്റെ ലഗേജ് തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് പ്രതിഷേധം.

മട്ടന്നൂര്‍: ഷാര്‍ജയില്‍ നിന്നും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരന്റെ ലഗേജ് തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് പ്രതിഷേധം. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഷാര്‍ജയില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് എത്തിയ മാലൂര്‍ സ്വദേശി അനീഷ് കുമാറിന്റെ ബാഗേജ് ആണ് അതേ വിമാനത്തില്‍ എത്തിയ മറ്റാരോ കൊണ്ടുപോയത്. കാത്തിരുന്നു മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബാഗേജ് കാണാത്തതിനെ തുടര്‍ന്ന് അധികൃതര്‍ക്കു പരാതി നല്‍കി.

എയര്‍പോര്‍ട്ട് പോലീസും എയര്‍ ഇന്ത്യ ജീവനക്കാരും സ്ഥലത്തെത്തി സിസിടിവി അടക്കം പരിശോധിച്ചെങ്കിലും തുമ്പുണ്ടാക്കാനായില്ല. എന്നാല്‍ ഒടുവില്‍, ലഗേജ് മാറി എടുത്തു കൊണ്ടു പോയവര്‍ തന്നെ രാത്രി 8 മണിയോടെ തിരികെ എത്തിച്ചതോ
ടെ പ്രതിസന്ധികള്‍ അവസാനിക്കുകയായിരുന്നു. വാഹനത്തില്‍ കയറിയപ്പോഴാണത്രെ ലഗേജ് മാറിയതായി മനസ്സിലായത്.

എന്നാല്‍, പാക്കിങ് തുറന്നു നോക്കിയ നിലയിലാണ് ബാഗേജ് തിരികെ ലഭിച്ചതെന്ന് അനീഷ് കുമാര്‍ പറഞ്ഞു.

Exit mobile version