വനിതാ മതിലില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നു; ആരോപണവുമായി രമേശ് ചെന്നിത്തല

ഇന്ന് വൈകീട്ട് നാലിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്

തിരുവനന്തപുരം: നവോത്ഥാനത്തിലൂന്നി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. വനിതാ മതിലില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.

കൂടാതെ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്താണ് വനിതാ മതില്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകീട്ട് നാലിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നത്.

Exit mobile version