ഗൂഗിളില്‍ നോക്കി പഠിച്ച് കള്ളനോട്ടുണ്ടാക്കി, ചെറുകിട കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നത് പതിവ്, അമ്മയും മകളും പിടിയില്‍

ആലപ്പുഴ: കള്ളനോട്ട് നല്‍കി ലോട്ടറി ടിക്കറ്റ് വാങ്ങിയ അമ്മയെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിലാണ് സംഭവം. അമ്പലപ്പുഴ സ്വദേശികളായ വിലാസിനി(68), ഇവരുടെ മകളായ ഷീബ (34) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് ഇരുവരെയും പോലീസ് പിടികൂടിയത്. കോട്ടയം നഗരത്തിലെ ലോട്ടറി കടയില്‍ ലോട്ടറി വാങ്ങുന്നതിനായി കള്ളനോട്ടുമായി എത്തിയതായിരുന്നു ഇരുവരും. എന്നാല്‍ സംശയം തോന്നിയ കടയുടമ വിവരം പോലീസില്‍ അറിയിച്ചു.

തുടര്‍ന്ന് വെസ്റ്റ് പൊലീസ് സ്ഥലത്തെത്തുകയും കള്ള നോട്ടുകള്‍ ആണെന്ന് തിരിച്ചറിയുകയും വിലാസിനിയെ അറസ്റ്റ്് ചെയ്യുകയുമായിരുന്നു. ഇവരുടെ പക്കല്‍ നിന്നും 100 രൂപയുടെ 14 വ്യാജ നോട്ടുകളും കണ്ടെടുത്തു. വിലാസിനിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി.

also read: 13 വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം, അറസ്റ്റിലായി 43കാരന്‍

വ്യാജ നോട്ടുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ലാപ്ടോപ്പും പ്രിന്ററും സ്‌കാനറും പൊലീസ് കണ്ടെടുത്തു. കൂടാതെ വീടിന്റെ ഹാളിലെ കട്ടിലിനടിയില്‍ പത്രപേപ്പറില്‍ ഒളിച്ചു വച്ചിരുന്ന 500 രൂപയുടെ 31 വ്യാജ നോട്ടുകളും 200 രൂപയുടെ ഏഴ് വ്യാജനോട്ടുകളും 100 രൂപയുടെ നാല് വ്യാജ നോട്ടുകളും 10 രൂപയുടെ എട്ട് വ്യാജ നോട്ടുകളും പൊലീസ് കണ്ടെടുത്തു.

also read: ശസ്ത്രക്രിയ നടത്തേണ്ടത് നാവിൽ, ചെയ്തത് ജനനേന്ദ്രിയത്തിൽ; അബദ്ധം തിരിച്ചറിഞ്ഞതോടെ ഒരേ നിമിഷത്തിൽ രണ്ട് ശസ്ത്രക്രിയ! ഒരു വയസുകാരന്റെ ആരോഗ്യനില തൃപ്തികരം

തങ്ങള്‍ ഗൂഗിളില്‍ നിന്നുമാണ് വ്യാജകറന്‍സി ഉണ്ടാക്കാന്‍ പഠിച്ചതെന്ന് ഷീബ പോലീസിനോട് പറഞ്ഞു. വ്യാജ കറന്‍സി ഉണ്ടാക്കിയതിന് ശേഷം അമ്മയുടെ കയ്യില്‍ കൊടുത്തുവിട്ട് ലോട്ടറി കച്ചവടക്കാരില്‍ നിന്നും മാര്‍ക്കറ്റിലെ മറ്റ് ചെറുകിട കച്ചവടക്കാരില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ നല്‍കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

Exit mobile version