ശസ്ത്രക്രിയ നടത്തേണ്ടത് നാവിൽ, ചെയ്തത് ജനനേന്ദ്രിയത്തിൽ; അബദ്ധം തിരിച്ചറിഞ്ഞതോടെ ഒരേ നിമിഷത്തിൽ രണ്ട് ശസ്ത്രക്രിയ! ഒരു വയസുകാരന്റെ ആരോഗ്യനില തൃപ്തികരം

ചെന്നൈ: ഒരു വയസുകാരന് നാവിന് പകരം ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയതായി പരാതി. മധുര രാജാജി സർക്കാർ ആശുപത്രിയിലാണ് സംഭവം. വിരുദുനഗർ ജില്ലയിലെ സാത്തൂരിലുള്ള അജിത്ത് കുമാർ, കാർത്തിക ദമ്പതിമാരുടെ ഒരു വയസുകാരൻ മകനാണ് ഒരേ നിമിഷത്തിൽ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ലഭിക്കുന്ന വിവരം.

ഏകപക്ഷീയം ബ്രസീല്‍ വിജയം; റിച്ചാലിസന്റെ ഇരട്ടഗോളില്‍ കാനറികള്‍ക്ക് വിജയത്തുടക്കം

കുട്ടിക്ക് നാവിന് വളർച്ച എത്താത്തതിനാൽ ജനിച്ച ഉടനെ ശസ്ത്രക്രിയ നടത്തിയിരുന്നു. ശേഷം, ഒരു വയസ് ആകുമ്പോഴായിരുന്നു അടുത്ത ശസ്ത്രക്രിയ നിർദേശിച്ചിരുന്നത്. ഇതിലാണ് ഇപ്പോൾ അബദ്ധം പിണഞ്ഞത്. ആദ്യം ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പിന്നീട് തെറ്റ് മനസ്സിലാക്കിയതോടെ നാവിലും ശസ്ത്രക്രിയ നടത്തുകയായിരുന്നു.

മൂത്രംപോകുന്നതിന് ബുദ്ധിമുട്ടുണ്ടായതിനാൽ ആദ്യം ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ സംഭവത്തിൽ നൽകുന്ന വിശദീകരണം. അതേസമയം, ഈ ശസ്ത്രക്രിയയുടെകാര്യം അറിയിച്ചില്ലെന്ന് കുട്ടിയുടെ അച്ഛൻ അജിത്ത് കുമാർ പറഞ്ഞു.

ശസ്ത്രക്രിയയ്ക്കുശേഷം കുട്ടിയെ വാർഡിലേക്ക് മാറ്റിയപ്പോൾ ജനനേന്ദ്രിയത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മനസിലായതെന്നും രക്ഷിതാക്കൾ ആരോപിച്ചു. പിഴവുണ്ടായതായി അറിയിച്ചശേഷമാണ് അടുത്ത ശസ്ത്രക്രിയ നടത്തിയതെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ, ഡോക്ടർമാർക്കെതിരേ അജിത്ത് കുമാർ പോലീസിൽ പരാതി നൽകി.

Exit mobile version