വെള്ളത്തിൽ നിന്ന് പൊങ്ങിച്ചാടിയ മീൻ കുടുങ്ങിയത് ചൂണ്ടയിട്ടയാളുടെ തൊണ്ടയിൽ! ശ്വാസമെടുക്കാൻ പെടാപാട്, ഒടുവിൽ

Undergoes Surgery | Bignewslive

ബാങ്കോക്ക്: വെള്ളത്തിൽ നിന്ന് പൊങ്ങിച്ചാടിയ മീൻ ചെന്ന് കുടുങ്ങിയത് ചൂണ്ടയിട്ടയാളുടെ തൊണ്ടയിൽ. മേയ് 22 ന് തായ്‌ലൻഡിലെ ഫത്താലൂങ് പ്രവിശ്യയിലാണ് അതിവിചിത്രമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മീൻ രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ തൊണ്ടയിൽ നിന്ന് മൂക്കിലേക്ക് നീങ്ങിയ മീൻ തൊണ്ടയ്ക്കും നാസാദ്വാരത്തിനും ഇടയിൽ കുടുങ്ങുകയായിരുന്നു.

ഹോട്ടലുകളിൽ കയറി മൂക്കുമുട്ടെ ഭക്ഷണം കഴിക്കും, വയറുനിറയുമ്പോൾ ഭക്ഷ്യവിഷബാധയെന്ന് ആരോപണം! ഉടമയുടെ നമ്പർ വാങ്ങി ഭീഷണിപ്പെടുത്തി പണം തട്ടലും; ഒടുവിൽ സംഘത്തിന് പിടിവീണു

അധികം വൈകാതെ തൊണ്ടയിൽ കുടുങ്ങിയ മീൻ ശ്വാസനാളത്തിലേക്ക് നീങ്ങി. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെടാനും ആരംഭിച്ച ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊണ്ടയിൽ മീൻ പെട്ടതാണെന്നറിഞ്ഞതോടെ ആശുപത്രി അധികൃതരും ആദ്യം കണ്ണ് മിഴിച്ചു. ആശുപത്രിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു കേസ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് വിവരം.

എക്‌സ്‌റേ പരിശോധനയായിരുന്നു ആദ്യം നടത്തിയത്. അഞ്ചിഞ്ച് നീളമുള്ള മീൻ നിലയുറപ്പിച്ചതെവിടെ എന്ന കണ്ടെത്തിയതിന് പിന്നാലെ അടിയന്തരശസ്ത്രക്രിയയും നടത്തി. രോഗിയുടെ അവയവങ്ങൾക്ക് പോറലേൽപിക്കാതെ നുഴഞ്ഞുകയറ്റക്കാരനെ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായും രോഗി അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.

മാർച്ചിലും തായ്‌ലൻഡിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തായ്‌ലൻഡിലെത്തിയ ഒരു വിനോദസഞ്ചാരിക്കായിരുന്നു അപകടം പിണഞ്ഞത്. ബീച്ചിൽ കുളിക്കാറിനങ്ങിയ നൊപ്പാഡോൽ ശ്രിംഗാമിന്റെ തൊണ്ടയിൽ കുടുങ്ങിയത് നീഡിൽ ഫിഷായിരുന്നു. മീനിന്റെ വെപ്രാളത്തിൽ ശ്രിംഗാമിന്റെ തൊണ്ടയ്ക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു.

Exit mobile version