മദ്യപാനത്തിനിടെ തര്‍ക്കം, യുവാവ് കുത്തേറ്റ് മരിച്ചു

തൊടുപുഴ: യുവാവ് കുത്തേറ്റു മരിച്ചു. ഇടുക്കിയിലെ വണ്ടിപ്പെരിയാറിലാണ് സംഭവം. തേങ്ങാക്കല്‍ സ്വദേശി അശോകന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിലാണ് കൊലപാതകം.

തേങ്ങാക്കല്ലിലാണ് സംഭവം. സംഭവത്തില്‍ തേങ്ങാക്കല്‍ സ്വദേശി തന്നെയായ സുബീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവരും മദ്യപിച്ച് വഴക്കുണ്ടാക്കുകയായിരുന്നുവെന്നാണ് വിവരം.

also read:കടയിലേക്കുള്ള ഓര്‍ഡര്‍ ശേഖരിക്കാന്‍ പോകവെ ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ചു, 43കാരിക്ക് ദാരുണാന്ത്യം

അശോകനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടിത്തിനായി മാറ്റി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version