സ്ഥാനക്കയറ്റം റദ്ദാക്കണമെന്ന അപേക്ഷ തള്ളിയത് മുതല്‍ വിഷമത്തില്‍, ജോലി ഭാരം സഹിക്കാനാവാതെ അധ്യാപിക ജീവനൊടുക്കി

കോട്ടയം; ജോലി ഭാരം സഹിക്കാനാവാതെ അധ്യാപിക ജീവനൊടുക്കി. മാളിയേക്കല്‍ പുത്തന്‍തറ കെ.ശ്രീജയാണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. വൈക്കം പോളശേരി ഗവ. എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപികയാണ് ശ്രീജ. സ്ഥാനക്കയറ്റം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്രീജ നല്‍കിയ അപേക്ഷ തള്ളിയിരുന്നു.

ഇതിന്റെ മനോവിഷമത്തിലായിരുന്നു ശ്രീജ. വെള്ളിയാഴ്ച വൈകിട്ടാണ് ശ്രീജയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിഭാരം മൂലമുണ്ടായ മാനസികസമ്മര്‍ദമാണ് ശ്രീജ ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.

also read: കിണറിന് സമീപത്തായി മൊബൈലും ചെരുപ്പും , കിണറ്റിനുള്ളില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

ശ്രീജയ്ക്ക് ജൂണ്‍ ഒന്നിനാണ് കീഴൂര്‍ ജിഎല്‍പിഎസില്‍ പ്രധാനാധ്യാപിക ആയി സ്ഥാനക്കയറ്റം ലഭിച്ചത്. അടുത്ത ദിവസം ജോലിയില്‍ പ്രവേശിച്ചെങ്കിലും കൂടുതല്‍ ഉത്തരവാദിത്തമുള്ള ജോലിയുടെ സമ്മര്‍ദം താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ അവധിയില്‍ പ്രവേശിച്ചു.

ഭര്‍ത്താവ് രോഗിയാണെന്നുള്ള കാരണം ചൂണ്ടിക്കാട്ടി സ്ഥാനക്കയറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജ അപേക്ഷ നല്‍കിയെങ്കിലും ഇത് തള്ളി. സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ മുതല്‍ പല കാരണത്താല്‍ അമ്മ മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായാണ് മകന്‍ പറയുന്നത്.

Exit mobile version