ഹോണ്‍ മുഴക്കി എന്ന് ആരോപിച്ച് നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദനം

തിരുവനന്തപുരം: നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരന് ക്രൂരമര്‍ദനം. തിരുവനന്തപുരത്താണ് സംഭവം. നെയ്യാറ്റിന്കര സ്വദേശി പ്രദീപിനെയാണ് ട്രാഫിക് സിഗ്‌നലില്‍ ഹോണ്‍ മുഴക്കി എന്ന് ആരോപിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിന് പിന്നാലെ കരമന പൊലീസ് അന്വേഷണം തുടങ്ങി. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. നിറമണ്‍കരയിലാണ് ഞെട്ടിക്കുന്ന സംഭവം. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് യുവാക്കള്‍ മര്‍ദിച്ചത്.

also read: മാനംമുട്ടെ അഭിമാനം…! നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫ്‌ളൈറ്റ് ഇന്‍സ്ട്രക്ടറായി പ്രവാസി മലയാളി

ട്രാഫിക് സിഗ്‌നലില്‍ കിടക്കുമ്പോഴാണ് എയര്‍ ഹോണ്‍ മുഴക്കി എന്ന് ആരോപിച്ച് ഇരുവരും തട്ടിക്കയറിയതെന്നും താന്‍ അല്ല എയര്‍ ഹോണ്‍ മുഴക്കിയത് എന്ന് പറഞ്ഞിട്ടും അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും തന്നെ ഇരുവരും ചേര്‍ന്ന് നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നും പ്രദീപ് പറയുന്നു.

also read: മുറിയിലേയ്ക്ക് കടന്നപ്പോൾ അഴുകിയ മാംസഗന്ധം, അവനരികിൽ 10 വയസുകാരി മകൾ; ലഹരിക്കെതിരെയുള്ള അബ്ദുൾ ബാസിത്തിന്റെ വാക്കുകൾ വൈറലാകുന്നു

മര്‍ദിച്ചതിന് പിന്നാലെ യുവാക്കള്‍ ബൈക്കില്‍ കടന്നുകളയുകയും ചെയ്തു. പരിക്കേറ്റ പ്രദീപിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. സ്‌കൂട്ടര്‍ യാത്രക്കാര്‍ നിയമം ലംഘിച്ചാണ് വാഹനം ഓടിച്ചിരുന്നത് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.

Exit mobile version