മുറിയിലേയ്ക്ക് കടന്നപ്പോൾ അഴുകിയ മാംസഗന്ധം, അവനരികിൽ 10 വയസുകാരി മകൾ; ലഹരിക്കെതിരെയുള്ള അബ്ദുൾ ബാസിത്തിന്റെ വാക്കുകൾ വൈറലാകുന്നു

Excise officer | Bignewslive

കോഴിക്കോട്: പാലക്കാട് ഭാരത് മാതാ ഹയർസെക്കന്ററി സ്‌കൂളിൽ ലഹരി വിരുദ്ധ പരിപാടിയിൽ എക്സൈസ് ഓഫീസർ അബ്ദുൾ ബാസിത്ത് നടത്തിയ പ്രസംഗം ആണ് ഇപ്പോൾ സൈബറിടത്ത് തരംഗം സൃഷ്ടിക്കുന്നത്. പാലക്കാട് ഡിവിഷനിലെ എക്സൈസ് ഓഫീസറാണ് അബ്ദുൾ ബാസിത്ത്. ലഹരിക്കെതിരെ സംസാരിക്കുമ്പോൾ ഇത്രയധികം വൈകാരികമാവുന്നത് എന്തുകൊണ്ടെന്ന് ചോദിക്കുമ്പോൾ ബാസിത്ത് പറയുന്നത് ജീവിതത്തിൽ കടന്നുപോയ രണ്ട് അനുഭവങ്ങളാണ് പങ്കുവെയ്ക്കുന്നത്.

രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളേയും മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ഏറ്റവും അടുത്ത കൂട്ടുകാരന്റെ മുറിയിലേക്ക് നടക്കുമ്പോൾ അനുഭവിച്ച മാസം അഴുകിയ ഗന്ധവും ഒരിക്കൽ ഫോണിലേക്ക് വിളിച്ച് ഒരമ്മ പറഞ്ഞ വാക്കുകളുമാണ് ലഹരി വിരുദ്ധ പോരാട്ടത്തിൽ തനിക്ക് ഏറ്റവും വലിയ ഊർജ്ജമെന്ന് പറയുകയാണ് ഇദ്ദേഹം. ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ കേട്ടിരിക്കാനാവില്ല ഈ ഉദ്യോഗസ്ഥന്റെ വാക്കുകൾ.

അബ്ദുൾ ബാസിത്തിന്റെ വാക്കുകൾ;

എന്റെ സുഹൃത്തുക്കളിൽ ഒരാൾ ഡ്രൈവറായിരുന്നു, അവൻ ലഹരിക്കടിമപ്പെടുന്നത് കാണുമ്പോൾ ഞങ്ങൾ തിരുത്താൻ ശ്രമിച്ചെങ്കിലും ആ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. എനിക്ക് എക്സൈസിൽ ജോലി ലഭിച്ച് പതിനൊന്ന് മാസത്തെ ട്രെയിനിങ് പൂർത്തിയാക്കി നാട്ടിൽ വന്നപ്പോൾ ആദ്യം അന്വേഷിച്ചത് അവനെയാണ്. അവന് വായിൽ ക്യാൻസർ വന്ന് രോഗം മൂർച്ഛിച്ച അവസ്ഥയിലാണെന്നായിരുന്നു അറിഞ്ഞ വിവരം. സാമ്പത്തി ബുദ്ധിമുട്ടുകൾ കാരണം ചികിത്സയും കാര്യമായി നടക്കുന്നുണ്ടായിരുന്നില്ല.

അങ്ങനെ ഞങ്ങൾ കൂട്ടുകാർ ചേർന്ന് കുറച്ച് പണം പിരിച്ച് അവനെ കാണാനായി പോയി. മുറ്റത്ത് നിന്ന് അവന്റെ ഭാര്യ കാണിച്ച് തന്ന മുറിയിലേക്ക് നടക്കുമ്പോൾ അഴുകിയ മാംസത്തിന്റെ ഗന്ധം പരക്കുന്നുണ്ടായിരുന്നു. ആ മുറിയിൽ കണ്ട കാഴ്ച അതിലേറെ വിഷമിപ്പിക്കുന്നതായിരുന്നു എല്ലുമാത്രം അവശേഷിക്കുന്ന കവിളുമായി കൂട്ടുകാരൻ, അവന്റെ പല്ലിനിടയിലൂടെ കഞ്ഞി പുറത്ത് പോകാതെ കൊടുക്കാൻ പ്രയാസപ്പെടുന്ന പത്തുവയസ്സുകാരിയായ മകൾ.

കണ്ണീരോടെയാണ് അന്ന് അവിടെ നിന്നും ഇറങ്ങിയത്. കുറച്ച് നാളുകൾക്ക് ശേഷം അവൻ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ലഹരിക്കെതിരെ പോരാടാൻ ഈ യൂണിഫോം ഇട്ടിറങ്ങുന്ന ഓരോ നിമിഷത്തിലും ഈ അനുഭവം മനസ്സിലുണ്ടെന്ന് പറയുന്നു ബാസിത്ത്. പിന്നീട് കുറച്ച് നാൾ കഴിഞ്ഞാണ് ഒരമ്മ കരഞ്ഞു കൊണ്ട് തന്റെ ഫോണിലേക്ക് വിളിക്കുന്നത്…

Exit mobile version