ക്രമക്കേട് കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ചു; അധികാരം ഉപയോഗിച്ച് കടത്തിയത് 6 കെയ്‌സ് ബിയര്‍; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പാലക്കാട്: സ്വന്തം അധികാരം ഉപയോഗിച്ച് സ്വകാര്യ ബീയര്‍ നിര്‍മാണശാലയില്‍നിന്ന് ബീയര്‍ കടത്തിയ കുറ്റത്തിന് എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പാലക്കാട്ടെ സിവില്‍ എക്‌സൈസ് ഓഫിസര്‍ പി ടി പ്രിജുവിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

കഞ്ചിക്കോട് മേഖലയിലെ ബ്രൂവറിയില്‍നിന്ന് 6 കെയ്‌സ് ബീയറാണ് പ്രിജുവിന്റെ നിര്‍ദേശപ്രകാരം കടത്തിയത്. ഇക്കാര്യം എക്‌സൈസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

പ്രിജുവിന്റെ നിര്‍ദേശപ്രകാരമാണ് ബീയര്‍ കൊടുത്തയച്ചതെന്ന് ബ്രൂവറി ജീവനക്കാരനും മൊഴി നല്‍കിയതാണ് കുരുക്കായത്.

also read- ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ ഡെലിവെറി ചെയ്തില്ല; 42000 രൂപ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഫ്‌ളിപ് കാര്‍ട്ടിനോട് കോടതി

അതേസമയം, മദ്യനിര്‍മാണത്തിലും വിപണനത്തിലും ക്രമക്കേടില്ലെന്ന് ഉറപ്പു വരുത്താന്‍ സ്ഥാപനത്തില്‍ വകുപ്പ് മുഖാന്തിരം നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു പ്രിജു.

Exit mobile version