വിവാഹം കഴിഞ്ഞത് ഒരാഴ്ച മുമ്പ്, നവവധു വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍

death | bignewslive

പാലക്കാട്: കാണാതായ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ ചെമ്മണാമ്പതി അളകാപുരി കോളനിയില്‍ പഴനിചാമിയുടെ മകള്‍ നന്ദിനിയാണ് മരിച്ചത്. നന്ദിനിയെ വിഷം അകത്ത് ചെന്ന് മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പൊള്ളാച്ചി സ്വദേശി കവിനുമായി നന്ദിനിയുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍ വിവാഹം കഴിഞ്ഞ് അടുത്ത ദിവസം വൈകിട്ടോടെ നന്ദിനിയെ കാണാതായി.

also read: ‘ഗ്രീഷ്മയെ, ലൈലയെ, ജോളിയെ, ഷെറിനെ, അനുശാന്തിയെ വെച്ചു നോക്കുമ്പോൾ എന്റെ ഷൈനി പാവമല്ലേ’ കുറിപ്പ്

തുടര്‍ന്ന് ബന്ധുക്കള്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരവെ നന്ദിനിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ കൊല്ലങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

also read: പ്ലസ് ടു വിദ്യാർത്ഥിനിയും യുവാവും ആളൊഴിഞ്ഞ പുരയിടത്തിൽ മരിച്ച നിലയിൽ; മകൾ സ്‌കൂളിൽ എത്തിയില്ലെന്ന് കുടുംബം അറിഞ്ഞത് അധ്യാപകരുടെ വിളിയെത്തിയപ്പോൾ!

പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടിന് ശേഷം ഇന്ന് ബന്ധുകള്‍ക്ക് വിട്ടുകൊടുക്കും.

Exit mobile version