നിര്‍ത്തിയിട്ട ബസ് എടുക്കാന്‍ യാത്രക്കാരന്‍ ‘ഡബിള്‍ ബെല്ലടിച്ചു’, കെഎസ്ആര്‍ടിസി ബസ് വിട്ടു; അവസാനം കണ്ടക്ടര്‍ എത്തിയത് ഓട്ടോ പിടിച്ച്!

ഇതോടെ ബസ് മുന്നോട്ടെടുത്തു.

എടപ്പാള്‍: നിര്‍ത്തിയിട്ട ബസ് എടുക്കാന്‍ യാത്രക്കാരന്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് കണ്ടക്ടറില്ലാതെ ബസ് പാഞ്ഞു. പാതിവഴി എത്തിയപ്പോള്‍ കണ്ടെത്തി കണ്ടക്ടറില്ലാന്ന്. തിരിഞ്ഞ് നോക്കിയപ്പോള്‍ കണ്ടത് ഓട്ടോയില്‍ വരുന്ന കണ്ടക്ടറിനെയാണ്. കണ്ടനകം ഡിപ്പോയിലാണ് സംഭവം. കഴിഞ്ഞദിവസം രാത്രി എട്ടിനായിരുന്നു സംഭവം.

കോഴിക്കോട്ടു നിന്നു തൃശൂരിലേക്ക് നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് കുറ്റിപ്പുറത്തു നിര്‍ത്തിയപ്പോള്‍ കണ്ടക്ടര്‍ പുറത്തിറങ്ങിയിരുന്നു. ഇതിനിടെ യാത്രക്കാരന്‍ ഡബില്‍ ബെല്‍ അടിച്ചതോടെ ബസ് യാത്ര തുടര്‍ന്നു. കണ്ടനകം സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസിലെത്തി 5 മിനിറ്റ് നിര്‍ത്തിയിട്ടപ്പോഴും യാത്രക്കാരിലൊരാള്‍ ബെല്ലടിച്ചു.

ഇതോടെ ബസ് മുന്നോട്ടെടുത്തു. ഇതിനിടെ മറ്റൊരു യാത്രക്കാരനാണ് കണ്ടക്ടര്‍ ബസില്‍ ഇല്ലെന്ന കാര്യം ഡ്രൈവറെ ധരിപ്പിച്ചത്. ഇതോടെ ബസ് നിര്‍ത്തിയിട്ടു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഓട്ടോയില്‍ കണ്ടക്ടര്‍ എത്തി ബസ് യാത്ര തുടരുകയായിരുന്നു.

Exit mobile version