കേരളത്തില്‍ വീണ്ടും മഴക്കാലം വരുന്നുവെന്ന് മുന്നറിയിപ്പ്, ഇന്നുമുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യം കണക്കിലെടുത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അതേസമയം നാളെ മുതല്‍ ബുധനാഴ്ച വരെ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

also read: സുഹൃത്തിനെക്കൊണ്ട് ഫോട്ടോ എടുപ്പിക്കാന്‍ റെയില്‍വേ ട്രാക്കില്‍ കയറി നിന്നു, ട്രെയിനിടിച്ച് 26കാരന് ദാരുണാന്ത്യം

നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ പാലക്കാട് മാത്രമാണ് നാളെ യെല്ലോ അലര്‍ട്ട് ഉള്ളത്. തിങ്കള്‍. ചൊവ്വ ദിവസങ്ങളില്‍ കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

also read: യുവാവിനെയും അമ്മയെയും വീട്ടില്‍ കയറി ആക്രമിച്ചു സീരിയല്‍ താരം അശ്വതി ബാബുവും ഭര്‍ത്താവും അറസ്റ്റില്‍

എന്നാല്‍ ബുധനാഴ്ച വയനാട്,കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Exit mobile version