ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു, ചുമട്ട് തൊഴിലാളി അറസ്റ്റില്‍, സംഭവം പുറത്തറിഞ്ഞത് സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെ

കണ്ണൂര്‍: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ മാതമംഗലത്താണ് സംഭവം. കാഞ്ഞിരതൊടിയില്‍ വി സി കരുണാകരനെയാണ് പെരിങ്ങോം പൊലീസ് പിടികൂടിയത്. സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.

കുട്ടി ഈ കാര്യം പുറത്തുപറഞ്ഞിരുന്നില്ല. ചൈല്‍ഡ് ലൈന്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനം വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

also read: വിടപറഞ്ഞിട്ട് ഒരുവർഷം; രാഹുലിന് ഇഷ്ടപ്പെട്ട പാലും ബിസ്‌കറ്റും ലെയ്‌സും ജൂസുമായി കുടുംബം, അടക്കം ചെയ്ത മണ്ണിൽ അരളി പൂക്കൾ അർപ്പിച്ച് കണ്ണീരഞ്ജലി

ചൈല്‍ഡ് ലൈന്‍ ഇടപെടലിലൂടെയായിരുന്നു നേരത്തെ കൊല്ലം കടയ്ക്കലില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെ ക്ഷേത്ര പൂജാരി പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞത്.

also read: ഒരു മണിക്ക് ലോട്ടറിയെടുത്തു; പിന്നാലെ ജപ്തി നോട്ടീസ്, നെഞ്ചുപിടിഞ്ഞ് ഇരിക്കവെ ഭാഗ്യദേവതയുടെ കടാക്ഷം, കൈവന്നത് 70 ലക്ഷം! കണ്ണീരോടെ നന്ദി പറഞ്ഞ് പൂക്കുഞ്ഞ്

കരുനാഗപ്പള്ളി സ്വദേശി മണിലാലാണ് പ്രതി. സൈക്കിളില്‍ പോകുമ്പോള്‍ മഴ പെയ്തതിനേ തുടര്‍ന്ന് വീട്ടില്‍ കയറിയ അയല്‍വാസിയായ 13കാരെ പീഡിപ്പിച്ച കേസില്‍ 46കാരന് അടുത്തിടെ കോടതി ശിക്ഷ വിധിച്ചിരുന്നു.

Exit mobile version