പഴയ തുണികള്‍ ശേഖരിക്കാനെന്ന വ്യാജേനെ എത്തി വയോധികയുടെ മാല കവര്‍ന്നു; യുവാവിനെ പോലീസ് പിടികൂടി

അങ്കമാലി: വീടുകള്‍ കയറിയിറങ്ങി പഴയ തുണികള്‍ ശേഖരിക്കാനെന്ന വ്യാജേനെ എത്തി പീച്ചാനിക്കാട് ഭാഗത്ത് വെച്ച വൃദ്ധയുടെ മാല കവര്‍ന്ന് കടന്നുകളഞ്ഞ പ്രതി പിടിയില്‍. അന്തര്‍സംസ്ഥാന മോഷ്ടാവായ പെരുമ്പാവൂര്‍ പള്ളിക്കവലയില്‍ വാടകക്ക് താമസിക്കുന്ന ബംഗളുരു സ്വദേശി പ്രതാപിനെയാണ് (26) അങ്കമാലി പോലീസ് പിടികൂടിയത്.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പഴയ തുണിയുണ്ടോ എന്ന് അന്വേഷിച്ചെത്തിയ പ്രതി വീടിന്റെ മുന്‍വശത്തെത്തിയ വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നു കളയുകയായിരുന്നു. വൃദ്ധ ഒച്ചവെച്ചതോടെ സമീപവാസികള്‍ ഓടിയെത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് അങ്കമാലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂരിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ച മാല പോലീസ് കണ്ടെടുത്തു. ഇയാള്‍ സഞ്ചരിച്ച ഇരുചക്ര വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വര്‍ഷങ്ങളായി പ്രതി കുടുംബാവുമൊത്ത് കേരളത്തിലാണ് താമസം.

also read- ഭർത്താവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു; ഭർതൃവീട്ടുകാർ വഴക്കിട്ടിരുന്നു; ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത

ഇന്‍സ്‌പെക്ടര്‍ പിഎം ബൈജു, എസ്‌ഐ എല്‍ദോ കെ പോള്‍, എഎസ്‌ഐ ഫ്രാന്‍സിസ്, എസ്‌സിപിഒ മാരായ മിഥുന്‍, അജിത്, ഷൈജു അഗസ്റ്റിന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version