ഓണം ആഘോഷിക്കാനായി നാട്ടിലെത്തിയ യുവതിയും മകളും മുങ്ങി മരിച്ചു; കണ്ണീരിൽ മുങ്ങി ഒതളൂർ ഗ്രാമത്തിന്റെ ഓണം

കോഴിക്കോട്: ഓണം ആഘോഷിക്കാനായി നീട്ടിലെത്തിയ അമ്മയും മകളും മുങ്ങിമരിച്ചു. ചങ്ങരംകുളം ഒതളൂർ ബണ്ടിന് സമീപമാണ് അപകടം. കുന്നംകുളം കാണിപ്പയ്യൂർ അമ്പലത്തിങ്ങൽ ബാബുരാജിന്റെ ഭാര്യ ഷൈനി (41), മകൾ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്.

ഇവർ ഓണാഘോഷത്തിനായി നാട്ടിലെ വീട്ടിലേക്ക് എത്തിയതായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. ഷൈനിയും മകളും ഒതളൂർ ഭാഗത്തുള്ള ബണ്ടിന് സമീപത്ത് കുളിക്കാൻ ഇറങ്ങിയിരുന്നു എന്നാണ് വിവരം.

ഇവർക്കൊപ്പം മറ്റു രണ്ട് കുട്ടികൾ കൂടിയുണ്ടായിരുന്നു. ഇവരുടെ നിലവിളി ശബ്ദം കേട്ടാണ് നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയത്. ഷൈനിയേയും മകളേയും കരയിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.

also read-vമദ്യലഹരിയിൽ കിണറ്റിൽച്ചാടിയ യുവാവ് മരിച്ചു; രക്ഷിക്കാൻ ചാടിയ യുവാക്കളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ഈ പാടശേഖരത്തോട് ചേർന്നാണ് കായലുള്ളത്. അതിനാൽ ആഴമുള്ള സ്ഥലമാണിത്. പെട്ടെന്ന് ഒഴുക്കിൽപ്പെട്ടത് ആയിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കുന്നംകുളം ബദരി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച ആശ്ചര്യ.

Exit mobile version