വില്‍പന 200 കോടി കവിഞ്ഞു, വിറ്റഴിഞ്ഞത് 42 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകള്‍

തിരുവനന്തപുരം: റെക്കോര്‍ഡ് വില്‍പ്പനയുമായി ഓണം ബമ്പര്‍. ഓണം ബമ്പര്‍ വില്‍പന 200 കോടി കവിഞ്ഞിരിക്കുകയാണ്. ഇന്നലെ വൈകിട്ടോടെ 41.55 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. പുറത്തിറങ്ങി ഒരാഴ്ച്ചക്കുള്ളില്‍ തന്നെ റെക്കോര്‍ഡ് വില്‍പനയായിരുന്നു ഇക്കുറി ഓണം ബമ്പറിന്.

ടിക്കറ്റിന്റെ നറുക്കെടുപ്പ് സെപ്റ്റംബര്‍ 18 നാണ് നടക്കുന്നത്. അതുവരെ വില്‍പ്പന തുടരും. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം 300 രൂപയായിരുന്ന ബമ്പറിന് ഇക്കുറി 500 രൂപയാക്കിയെങ്കിലും വില്‍പ്പനയില്‍ കുറവ് വന്നില്ല.

aLso read: ‘മുന്നോട്ട് പോകുന്തോറും ഈ സ്‌നേഹം വളരുന്നു’; പിറന്നാൾ ആശംകൾക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

ഇതിനകം ടിക്കറ്റ് വില്‍പ്പനയില്‍ ഈ വര്‍ഷത്തെ വിറ്റുവരവും ലോട്ടറി വകുപ്പിന്റെ അറ്റാദായവും 2021 ലെ കണക്കുകള്‍ മറികടന്നു. പുറത്തിറക്കി ഒരാഴ്ച്ചക്കുള്ളില്‍ പത്തര ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റുപോയത്. തുടക്കത്തില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം.

ഇത്തവണത്തെ ഓണം ബമ്പറിന് ഒരു പ്രത്യേകതയുണ്ട്. ഫ്‌ലൂറസന്റ് മഷിയില്‍ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ ഓണം ബമ്പര്‍ . 10 സീരീസുകളിലാണ് ടിക്കറ്റുകള്‍. 25 കോടിയാണ് ഓണം ബമ്പര്‍ ഒന്നാം സമ്മാനം. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേര്‍ക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം.

Exit mobile version