‘മുന്നോട്ട് പോകുന്തോറും ഈ സ്‌നേഹം വളരുന്നു’; പിറന്നാൾ ആശംകൾക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച മുഴുവൻ പേർക്കും നന്ദി പറഞ്ഞ് ചലച്ചിത്രം മമ്മൂട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ലളിതമായ വാചകങ്ങളിലാണ് മമ്മൂട്ടി തന്നെ സ്‌നേഹിക്കുന്നവരോടുള്ള സ്‌നേഹം അറിയിക്കുന്നത്.

എനിക്ക് സ്‌നേഹവും പിറന്നാൾ ആശംസകളും നൽകിയ എല്ലാവരോടും ഒരു വലിയ നന്ദി അറിയിക്കുന്നു.ഓരോ വർഷവും മുന്നോട്ടുപോകുമ്പോൾ ലഭിക്കുന്ന സ്‌നേഹവും വളരുന്നുവെന്ന് എനിക്ക് തോന്നുന്നു.നിങ്ങളെല്ലാവരുടെയും മുന്നിൽ വിനയാന്വിതനായി ഞാൻ ഇവിടെ നിൽക്കുന്നു.

ഞാൻ ശ്രമിക്കുമെങ്കിലും നിങ്ങൾ എല്ലാവർക്കും മറുപടി നൽകാൻ എനിക്കാവില്ല. അതിനാൽ ഈ കുറിപ്പ് നിങ്ങൾ ഓരോരുത്തരോടുമുള്ള എന്റെ നന്ദി പറച്ചിലായി കരുതണം, മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് ആശംസ നേർന്നത്.

Exit mobile version