വിദ്യാർഥിനിക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

വൈക്കം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് മുൻപിൽ നഗ്‌നതാ പ്രദർശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം തലയോലപറമ്പിൽ വടയാർ സ്വദേശി അനന്തു അനിൽകുമാർ (25) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് യുവാവ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയത്.

സ്വാതന്ത്ര്യദിന പരേഡ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു വിദ്യാർത്ഥിനി. ബൈക്കിലെത്തിയ യുവാവ് പെൺകുട്ടിക്ക് മുന്നിലെത്തി നടുറോഡിൽവച്ച് നഗ്‌നതാ പ്രദർശനം നടത്തുകയായിരുന്നു. ഭയന്ന പെൺകുട്ടി തിരികെ സ്‌കൂളിലേക്ക് ഓടി. വിവരമറിഞ്ഞ് അധ്യാപകരിൽ ചിലർ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും യുവാവ് ബൈക്കിൽ കടന്നുകളയുകയായിരുന്നു.

‘അഞ്ച് പേരെ കൊന്നു’;പശുവിനെ കശാപ്പ് ചെയ്യുന്നവരെ കൊല്ലണമെന്ന ആഹ്വാനവുമായി ബിജെപി എംഎൽഎ ഗ്യാൻ ദേവ് അഹൂജ

തുടർന്ന് സ്‌കൂൾ അധികൃതർ തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് അനന്തു അനിൽകുമാറാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version