യാത്രാമധ്യേ ഇന്ധനം തീർന്നു; യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിടാതെ ‘മിന്നൽ ബസ്’ ജീവനക്കാർ, സ്വന്തം കൈയ്യിലെ കാശുകൊണ്ട് എണ്ണയടിച്ച് യാത്രതുടർന്നു, നിറകൈയ്യടി

സുൽത്താൻ ബത്തേരി: യാത്രാമധ്യേ ഇന്ധനം തീർന്നപ്പോൾ, സ്വന്തം കൈയ്യിലെ കാശെടുത്ത് എണ്ണയടിച്ച് യാത്ര തുടർന്ന കെ.എസ്.ആർ.ടി.സി.യുടെ ബത്തേരി -തിരുവനന്തപുരം മിന്നൽ സൂപ്പർ ഡീലക്സിലെ ജീവനക്കാർക്ക് നിറകൈയ്യടി. കഴിഞ്ഞമാസത്തെ ശമ്പളം ഇതുവരെ കിട്ടിയില്ലെങ്കിലും യാത്രക്കാർ പെരുവഴിയിലാകുമെന്ന് ഓർത്തപ്പോഴാണ് കൈയിലെ പണമെടുത്ത് ഡീസൽ അടിക്കാൻ ഇവർ തീരുമാനിച്ചത്.

ലോണെടുത്തും കടം വാങ്ങിയും പണിത സ്വപ്‌നഭവനം പകുതി വെള്ളത്തിൽ മൂടി; നൊമ്പരം അടക്കാനാകാതെ വീട്ടുകാർ

പുല്പള്ളി ചാമപ്പാറ സ്വദേശികളായ ടി.എസ്. സുരേഷും, സി.ജി. സിനീഷുമാണ് യാത്രക്കാരുടെ ദുരിതം കണ്ട് പണം മുടക്കിയത്. ബത്തേരിയിൽ നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇവർ തിരുവനന്തപുരത്തേക്കുള്ള സർവീസ് പോയത്. ഫുൾടാങ്ക് ഡീസൽ അടിച്ചിരുന്നു. എന്നാൽ, തിരിച്ച് ബത്തേരിയിലേക്കെത്താൻ വീണ്ടും ഡീസൽ അടിക്കേണ്ടതായി വന്നു. തിരുവനന്തപുരം ഡിപ്പോയിലെ പമ്പിലെത്തിയെങ്കിലും ഡീസൽ തീർന്നിരുന്നു. ഇതോടെ സർവീസ് എങ്ങനെ നടത്തുമെന്ന ആശങ്കയിലായി. 33 യാത്രക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ശേഷം, യാത്രാമധ്യേ ഏതെങ്കിലും ഡിപ്പോയിൽനിന്ന് ഡീസലടിക്കാമെന്നുറപ്പിച്ചു. കൊട്ടാരക്കര ഡിപ്പോയിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ഡീസലുണ്ടെന്നും അറിഞ്ഞു. എന്നാൽ, ബസ് കൊട്ടാരക്കര ഡിപ്പോയിലെത്തിയപ്പോഴേയ്ക്കും അവിടെ ഡീസൽ തീർന്നു. ശേഷം, സ്വകാര്യ പമ്പിൽപോയി ഇന്ധനം നിറയ്ക്കാനായിരുന്നു നിർദേശം. എന്നാൽ ടിക്കറ്റുകൾ അധികവും ഓൺലൈനായി ബുക്ക് ചെയ്തിരുന്നതിനാൽ കണ്ടക്ടറുടെ പക്കൽ പണം കമ്മിയായിരുന്നു. ഡീസൽ അടിക്കാതെ യാത്ര തുടരാനും സാധിക്കില്ല.

ട്രിപ്പ് മുടക്കിയാൽ ബസിലെ യാത്രക്കാർ പെരുവഴിയിലാകും. ഇതോടെയാണ് സുരേഷും സിനീഷും സ്വന്തം പണമെടുത്ത് ഡീസലടിക്കാൻ തീരുമാനിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യപമ്പിൽനിന്ന് 10,000 രൂപയ്ക്ക് 104.34 ലിറ്റർ ഡീസൽ അടിച്ച് ബസ് യാത്രതുടർന്നു. സർവീസ് മുടക്കാതെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ച ജീവനക്കാരെ അഭിനന്ദനം കൊണ്ട് മൂടുകയാണ്.

Exit mobile version