വായ്പ തിരിച്ചടവ് മുടങ്ങി; വീട്ടുചുമരിൽ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ഉടമസ്ഥാവകാശം എഴുതിവെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനം; ഭീഷണിയും, ക്രൂരത

കൊല്ലം: വായ്പ തിരിച്ചടവ് മുടങ്ങിയ വീടിന്റെ ചുമരിൽ ഉടമസ്ഥാവകാശം സ്പ്രേ പെയിന്റ് കൊണ്ട് എഴുതിവെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ക്രൂരത. ചോളഹോം ഫിനാൻസ് ലിമിറ്റഡാണ് ഇത്തരത്തിൽ പെരുമാറിയിരിക്കുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് വായ്പ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു. പിന്നാലെയാണ് വായ്പ എടുത്ത ആളുകളുടെ വീട്ടിലെത്തി സ്പ്രേ പെയിന്റുകൊണ്ട് വലിയ അക്ഷരത്തിൽ ഉടമസ്ഥാവകാശം എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.

വായ്പ എടുത്തശേഷം ഒരു മാസം തിരിച്ചടവ് മുടങ്ങിയാൽ ആദ്യം മഞ്ഞനിറത്തിലുള്ള സ്റ്റിക്കർ പതിപ്പിക്കുന്നതാണ് രീതി. രണ്ടാമത് പച്ച നിറത്തിലുള്ള സ്റ്റിക്കൽ പതിക്കും. തുടർന്നാണ് സ്പ്രേ പെയിന്റ് കൊണ്ട് ഈവസ്തു തങ്ങളുടെതാണെന്ന രീതിയിൽ ഉടമസ്ഥാവകാശം എഴുതുന്നതെന്നാണ് പരാതിക്കാർ പറയുന്നത്. സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തുന്നതായും പരാതിക്കാർ ആരോപിക്കുന്നുണ്ട്.

കൊല്ലം ചവറ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽനിന്ന് ഇത്തരത്തിൽ പരാതി ഉയരുന്നുണ്ട്. നാല് പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.

ALSO READ- നന്നായി പഠിച്ച് നഴ്‌സാകാൻ ആഗ്രഹിച്ചു; പരീക്ഷയ്ക്ക് പോകും വഴി സഹോദരൻ ഓടിച്ച സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് അന്നുവിന് ദാരുണമരണം; കണ്ണീർ

ചോളമണ്ഡലത്തിൽ നിന്ന് മുൻപ് എടുത്ത ലോണിന്റെ തിരിച്ചടവ് ഒരു വട്ടം മുടങ്ങിയപ്പോൾ തന്നെ ഇത്തരത്തിൽ ഭിത്തിയിൽ സ്റ്റിക്കർ ഒട്ടിച്ചുവെന്ന് പരാതിക്കാരി പ്രഭ പറയുന്നു. തങ്ങളുടെ നിയമം ഇങ്ങനെയാണെന്നും ചെയ്യാനുള്ള അധികാരമുണ്ടെന്നുമാണ് ജീവനക്കാരുടെ പ്രതികരണം.

ഈമാസം ഗേറ്റിൽ വലിയ സ്റ്റിക്കർ പതിക്കുകയും കളക്ഷൻ മാനേജർ ഭീഷണി മുഴക്കുകയും ചെയ്തു. ആത്മഹത്യ ചെയ്തുകൂടേയെന്നും അത്മഹത്യ ചെയ്താൽ ഇൻഷുറൻസുകാർ പണം തരുമെന്നുമെല്ലാമാണ് ഇവർ പറഞ്ഞതെന്നും പരാതിക്കാർ പറയുന്നു.

Exit mobile version