സപ്ലൈകോയ്ക്കായി ‘സ്ലോഗൻ’ എഴുതാം; ആകർഷകമായ ക്യാഷ് അവാർഡുകൾ നേടാം

തിരുവനന്തപുരം: സപ്ലൈകോ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ആകർഷകമായ മത്സരങ്ങളും തുടരുന്നു. ‘സെൽഫി വിത്ത് സപ്ലൈകോ പ്രോഡക്ട്’ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇപ്പോഴിതാ സപ്ലൈകോ പുതിയ മത്സരം അവതരിപ്പിച്ചിരിക്കുകയാണ്. സപ്ലൈകോയ്ക്ക് വേണ്ടി സ്ലോഗൻ എഴുതുന്നതാണ് മത്സരം (Write a Slogan for Supplyco).

സപ്ലൈകോ ഉത്പന്നങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ സാധിക്കുന്ന സ്ലോഗനുകൾ എഴുതി അയക്കുന്നതാണ് മത്സരത്തിൽ പങ്കെടുക്കാനായി ചെയ്യേണ്ടത്. മലയാളത്തിലോ ഇംഗ്ലീഷിലോ സ്ലോഗനുകൾ തയ്യാറാക്കാം. തെരഞ്ഞെടുക്കുന്ന സ്ലോഗനുകൾക്ക് ആകർഷകമായ സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നാം സമ്മാനത്തിന് അർഹമാകുന്ന സ്ലോഗന് 5000 രൂപയും. രണ്ടാം സമ്മാനത്തിന് അർഹമാകുന്ന സ്ലോഗന് മൂവായിരം രൂപയും മൂന്നാം സമ്മാനത്തിന് ആയിരം രൂപയുമാണ് ക്യാഷ് അവാർഡ് ആയി ലഭിക്കുക.

also read- ‘സെൽഫി വിത്ത് സപ്ലൈകോ’ മത്സരവിജയികളെ പ്രഖ്യാപിച്ചു

തെരഞ്ഞെടുക്കുന്ന ഈ സ്ലോഗനുകൾ സപ്ലൈകോ ഉത്പന്നങ്ങളുടെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുകയും ചെയ്യും. ക്രിയേറ്റീവായി ചിന്തിക്കുന്നവർക്ക് മികച്ച അവസരമാണ് സപ്ലൈകോ ഈ മത്സരത്തിലൂടെ ഒരുക്കുന്നത്.

മത്സരത്തിൽ പങ്കെടുക്കാൻ സ്ലോഗനുകൾ www.supplyco.in/contest എന്ന് ബ്രൗസറിൽ സെർച്ച് ചെയ്ത് സമർപ്പിക്കാം. സ്ലോഗനുകൾ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 31.

Exit mobile version