‘സെൽഫി വിത്ത് സപ്ലൈകോ’ മത്സരവിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സപ്ലൈകോ ശബരി നടത്തിയ ‘സെൽഫി വിത്ത് സപ്ലൈകോ’ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനത്തിന് കണ്ണൂർ സ്വദേശി പ്രവീൺ, രണ്ടാം സമ്മാനത്തിന് ആലപ്പുഴ മാന്നാർ സ്വദേശിയായ അഭിലാഷ് എന്നിവരാണ് അർഹരായത്.

ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിലാണ് ഏപ്രിൽ അഞ്ചിന് വിജയികളെ പ്രഖ്യാപിച്ചത്. 5000 രൂപ, 3000 രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസാണ് ഒന്നും രണ്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം ലഭിക്കുക. സമ്മാനവിതരണം വൈകാതെ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കും.

മാർച്ച് 31 വരെയായിരുന്നു സെൽഫി വിത്ത് സപ്ലൈകോ മത്സരത്തിൽ പങ്കെടുക്കാൻ അവസരം. സപ്ലൈകോ ശബരി ഉത്പന്നങ്ങൾക്കൊപ്പം സെൽഫിയെടുത്താണ് മത്സരത്തിൽ പങ്കാളിയാകാൻ അവസരമൊരുക്കിയിരുന്നത്.

ALSO READ- സപ്ലൈകോ വിഷു-ഈസ്റ്റര്‍- റംസാന്‍ ഫെയറുകള്‍ ഏപ്രില്‍ 11 മുതല്‍

സപ്ലൈകോ സ്റ്റോറിൽ നിന്നോ സപ്ലൈ കേരള ആപ്പിൽ നിന്നോ വാങ്ങിയ ഏതെങ്കിലും ഒരു ശബരി ഉത്പന്നത്തിനൊപ്പമുള്ള സെൽഫി സോഷ്യൽമീഡിയയിലൂടെ സപ്ലൈകോയ്ക്ക് അയച്ചു നൽകുന്നതായിരുന്നു മത്സരം. തുടർന്ന് സപ്ലൈകോയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളിൽ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയവരെയാണ് വിജയികളായി തിരഞ്ഞെടുത്തത്. ഏപ്രിൽ ഒന്നാംതീയതി രാവിലെ ഏഴ് മണി വരെ ലഭിച്ച ലൈക്കുകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്. സെൽഫി കോണ്ടെസ്റ്റ് സപ്ലൈകോയുടെ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് സംഘടിപ്പിക്കപ്പെട്ടത്.

Exit mobile version