ശോഭാ സുരേന്ദ്രന്‍ നിരാഹാര സമരപ്പന്തലില്‍ വെച്ച് കുടിച്ചത് ജ്യൂസോ? എനര്‍ജി ഡ്രിംഗ്‌സോ? സ്റ്റീല്‍ ഗ്ലാസ് ഉപയോഗിച്ചതിലും സംശയം; വീഡിയോ പുറത്തു വന്നതോടെ ട്രോളുമായി സോഷ്യല്‍മീഡിയ

ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നിരാഹാര സമരപ്പന്തലില്‍ വെച്ച് സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിക്കുന്ന വീഡിയോ പുറത്ത്.

തിരുവനന്തപുരം: ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ നിരാഹാര സമരപ്പന്തലില്‍ വെച്ച് സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിക്കുന്ന വീഡിയോ പുറത്ത്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ 10 ദിവസങ്ങളായി ശോഭാ സുരേന്ദ്രന്‍ നിരാഹാരം അനുഷ്ഠിക്കുകയാണ്. ഇതിനിടെയാണ് സമരത്തിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്ന വീഡിയോയുമായി സോഷ്യല്‍മീഡിയ രംഗത്തെത്തിയത്. ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ശോഭാ സുരേന്ദ്രനും ബിജെപി നേതൃത്വവും അറിയിച്ചിരിക്കുന്നത്. ഇതിനിടെയാണ് വീഡിയോ പുറത്തുവന്നതും നേതൃത്വം വെട്ടിലായിരിക്കുന്നതും.

രണ്ട് സ്ത്രീകള്‍ മറഞ്ഞു നിന്ന് സ്റ്റീല്‍ പാത്രത്തില്‍ നിന്നും സ്റ്റീല്‍ ഗ്ലാസിലേക്ക് പാനീയം ഒഴിക്കുകയും, ഗ്ലാസ് കൊടുക്കുകയും അത് വാങ്ങി ശോഭാസുരേന്ദ്രന്‍ കുടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. ശേഷം ഷാളുകൊണ്ട് മുഖം തുടക്കുന്നതും വീഡിയോയില്‍ കാണാം.

‘ശോഭാ സുരേന്ദ്രന്‍ ഗ്ലാസില്‍ ജ്യൂസ് കുടിക്കുന്ന വീഡിയോ പുറത്ത്’ എന്ന അടിക്കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നത്. ശോഭാ സുരേന്ദ്രന്‍ എനര്‍ജി ഡ്രിംഗ്‌സാണ് കുടിച്ചതെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.

ശബരിമലയിലെ ഭക്തര്‍ക്കെതിരായ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൂന്നിനാണ് ബിജെപി നിരാഹാര സമരം തുടങ്ങിയത്. ആദ്യം എഎന്‍ രാധാകൃഷ്ണനും പിന്നീട് സികെ പത്മനാഭനും ശേഷമാണ് ശോഭ സുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുത്തത്.

Exit mobile version