യുഎസിൽ രണ്ട് ആശുപത്രികളിൽ ഭാര്യ നഴ്‌സായി ജോലി ചെയ്ത പണം കാമുകിക്ക് സമ്മാനിച്ചു ഭർത്താവ്; സംശയം പ്രിയങ്കയുടേയും സിജുവിന്റെയും അറസ്റ്റിലേക്ക് നീങ്ങിയത് ഇങ്ങനെ

കോഴിക്കോട്: യുഎസ്എയിൽ നഴ്‌സായ സിജുവിന്റെ ഭാര്യ അക്കൗണ്ടിലിട്ട പണമാണ് സിജുവും കാമുകിയും ധൂർത്തടിച്ചതെന്ന് പോലീസ്. ഭാര്യ സമ്പാദിച്ച പണം അവരറിയാതെ കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ സംഭവത്തിൽ അറസ്റ്റ് ഉണ്ടായതിന് പിന്നാലെയാണ് സിജുവിന്റെ ചതി പുറംലോകമറിഞ്ഞത്. യുഎസിൽ നഴ്സായ സിജുവിന്റെ ഭാര്യ രണ്ട് ആശുപത്രികളിലായി ജോലി ചെയ്തിരുന്നു. ഇങ്ങനെ സമ്പാദിച്ച പണമാണ് സിജു കാമുകിയുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. ഇടയ്ക്കിടെ നാട്ടിൽ വന്നു പോകാറുള്ള സിജു ഇത്തവണ നാട്ടിലെത്തിയശേഷം തിരികെ മടങ്ങാൻ വൈകിയതാണ് ഭാര്യയിൽ സംശയം ജനിപ്പിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളുടെ പേരിലുള്ള ബാങ്ക് ജോയിന്റ് അക്കൗണ്ടിൽ നിന്ന് കാമുകിയുടെ അക്കൗണ്ടിലേക്ക് ഒന്നേകാൽ കോടി രൂപ മാറ്റിയത് കണ്ടെത്തിയത്. സംഭവം പോലീസിൽ പരാതിപ്പെട്ടതോടെ കോഴിക്കോട് കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ ജോസ് (52), കാമുകി പുതുപ്പള്ളി ഗോവിന്ദമുട്ടം ഭാസുര ഭവനത്തിൽ പ്രിയങ്ക (30) എന്നിവരെ അറസ്റ്റ് ചെയ്ത് കോടതി റിമാൻഡിലാക്കി.

കായംകുളം എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിലെ പ്രിയങ്കയുടെ അക്കൗണ്ടിലേക്കാണു സിജു പണം മാറ്റിയത്. ഈ തുക ഉപയോഗിച്ച് പ്രിയങ്ക ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇതുവരെ ഒന്നേകാൽ കോടി രൂപ മാറ്റിയതിൽ ഇനി 28 ലക്ഷം ബാക്കിയുണ്ട്. ഇതു പോലീസിന്റെ നിർദേശപ്രകാരം മരവിപ്പിച്ചിട്ടുണ്ട്.

ALSO READ- ഒറ്റയ്ക്ക് താമസിച്ചിരുന്ന സഹോദരനെ കാണാതായി, പൂട്ടിയിട്ട വീട് തുറക്കാൻ അനുമതി തേടി യുവാവ്; കണ്ടെത്തിയത് കണ്ട് മാസം പഴക്കമുള്ള മൃതദേഹം; ഞെട്ടൽ

പ്രിയങ്കയ്ക്ക് സിജുവിന്റെ കുടുംബവുമായി വർഷങ്ങളുടെ ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തുന്നു. സിജുവിന്റെ ഭാര്യയുമായും പ്രിയങ്കയ്ക്ക് അടുപ്പമുണ്ടായിരുന്നു. ഇവരുമായി പ്രിയങ്ക ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, ഭർത്താവുമായി പ്രിയങ്ക അടുപ്പത്തിലാണെന്ന വിവരം ഭാര്യയ്ക്ക് അറിയില്ലായിരുന്നു.

ALSO READ- ജെസ്‌ന മരിയയെ കണ്ടെത്താൻ 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ്; ആസൂത്രിതമായി നാടിവിട്ടതെന്ന് നിഗമനം

ഭാര്യ യുഎസിലെ വീട്ടിൽ തന്നെ ഉണ്ടായിരുന്ന സിജുവിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് പണം മാറ്റിയതുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചത്. അതിൽ നിന്നാണ് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുന്നതായി അറിഞ്ഞതും ഇവർ കേസുമായി മുന്നോട്ട് പോയതും.

Exit mobile version