ആരോഗ്യപ്രദമായ ഭക്ഷണശീലം സ്വന്തമാക്കൂ, സപ്ലൈകോ ശബരി കറി മസാലകൾക്കൊപ്പം

ആരോഗ്യത്തെ കുറിച്ച് ചിന്തിക്കുന്ന സാധാരണക്കാരായ മലയാളികൾക്ക് മായം കലരാത്ത പാചക ചേരുവകൾ ഉറപ്പാക്കിയാണ് സപ്ലൈകോ ശബരി ഉത്പന്നങ്ങളുമായി വിപണിയിലേക്ക് ചുവടുവെച്ചിരിക്കുന്നത്. സപ്ലൈകോയുടെ ശബരി കറി മസാലകളും മറ്റ് ഭക്ഷ്യഉത്പന്നങ്ങളും ശുദ്ധമായ ചേരുവകളിൽ നിന്ന് മാത്രമാണ് ഉത്പാദിപ്പിക്കുന്നത്.

സപ്ലൈകോ ശബരി ബ്രാൻഡിന്റെ ചിക്കൻ മസാലകൊണ്ടും മീറ്റ് മസാലകൊണ്ടും ഫിഷ് മസാല കൊണ്ടും തയ്യാറാക്കുന്ന വിഭവങ്ങൾ നാവിലെ രുചിമുകുളങ്ങൾക്ക് വിരുന്നൊരുക്കുമെന്നതിൽ തെല്ലും സംശയമില്ല. ശബരി ബ്രാൻഡ് കറിമസാല ഉപയോഗിച്ച് തയ്യാറാക്കുന്ന കറികളുടെ രുചി ഭക്ഷണശാലകളേയും ഭക്ഷണപ്രേമികളേയും ഒരുപോലെ ആശ്ചര്യപ്പെടുത്തുകയാണ്.

സപ്ലൈകോ ശബരി കറി പൊടികൾ കൊണ്ട് ആരോഗ്യദായകമായ ഭക്ഷണശീലം സ്വായത്തമാക്കൂ. ആനന്ദകരമായ വിഭവങ്ങൾകൊണ്ട് ദിവസവും ആഘോഷമാക്കൂ.

ഇപ്പോൾ ‘സപ്ലൈ കേരള’ ആപ്പ് വഴി തൊട്ടടുത്ത സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിന്നും സബ്‌സിഡി ഇതര ഉത്പന്നങ്ങളും ഭക്ഷ്യധാന്യങ്ങളും ഓൺലൈനായി ഓർഡർ ചെയ്യാവുന്നതാണ്.

സപ്ലൈകോ ഉത്പന്നങ്ങൾക്ക് ഒപ്പം സെൽഫിയെടുക്കൂ, അയ്യായിരം രൂപ വരെ സമ്മാനം നേടാം!

ബ്രാന്റഡ് ഉൽപന്നങ്ങൾക്ക് എംആർപിയിൽ നിന്നും 5 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവ് ഉൾപ്പടെയുള്ള ഡിസ്‌കൗണ്ടുകളും ആകർഷകമായ സമ്മാനങ്ങളും സപ്ലൈകോ വാഗ്ദാനം ചെയ്യുന്നു. ഓർഡർ ചെയ്യുന്ന ഉത്പന്നങ്ങൾ സപ്ലൈകോ തന്നെ ഹോം ഡെലിവറിയായി വീട്ടിലെത്തിച്ച് നൽകും. ‘സപ്ലൈ കേരള’ ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Exit mobile version