അബുദാബി ബിഗ് ടിക്കറ്റിന്റെ അമ്പത് ലക്ഷം സ്വന്തമാക്കി കുവൈറ്റിലെ മലയാളികളായ ഇരട്ട ദമ്പതികൾ!

ഒരുപാട് മലയാളികളെ കോടിപതികളും ലക്ഷപ്രഭുക്കളുമാക്കിയ അബുദാബി ബിഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിൽ വീണ്ടും സമ്മാനം കൊയ്ത് മലയാളി കുടുംബം. നറുക്കെടുപ്പിൽ വിജയികളായി 2.5 ലക്ഷം ദിർഹം (50.88 ലക്ഷം രൂപ) കരസ്ഥമാക്കിയിരിക്കുകയാണ് കുവൈറ്റിൽ ജോലി ചെയ്യുന്ന ഇരട്ടകളായ മലയാളി കുടുംബം.

കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന് കീഴിൽ ജഹ്‌റ ക്ലിനിക്കിൽ സ്റ്റാഫ് നഴ്‌സായ സവിത നായരുടെ പേരിലെടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ഭർത്താവ് രമേശ് നായർ, റിഗ്ഗായിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന സഹോദരി സരിത നായർ, ഇവരുടെ ഭർത്താവ് രതീഷ് നായർ എന്നിവർ ചേർന്നാണ് സവിതയുടെ പേരിൽ ടിക്കറ്റെടുത്തത്.

ഇരട്ടകളായ സവിതയും സരിതയും കോട്ടയം കുറവിലങ്ങാട് സ്വദേശികളാണ്. ഇരട്ടകളും കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫിസർമാരുമായ രമേശും രതീഷുമാണ് ഇവരെ വിവാഹം ചെയ്തിരിക്കുന്നത്. ഇവർ നെടുമുടി സ്വദേശികളാണ്. നിലവിൽ താമസം ചങ്ങനാശേരിയിൽ.

also read- ഉച്ചയ്ക്ക് മരണപ്പെട്ട ഷാഹിന്റെ നമ്പർ നാല് മണി വരെ ഓൺലൈൻ; ശരീരത്തിൽ മുറിവുകളും ചതവുകളും; മലയാളി വിദ്യാർത്ഥി ചെന്നൈയിൽ മരിച്ച സംഭവത്തിൽ ദുരൂഹത

സവിതയുടെ മകൻ അഭിനവ് ആർ നായർ (ലേണേഴ്‌സ് ഓൺ അക്കാദമി, കുവൈറ്റ്). സരിതയുടെ മക്കൾ നിരഞ്ജൻ ആർ നായർ (കഴക്കൂട്ടം സൈനിക് സ്‌കൂൾ), നിരജിത് ആർ നായർ (ലേണേഴ്‌സ് ഓൺ അക്കാദമി കുവൈത്ത്)

Exit mobile version