ദശാബ്ദങ്ങളായി മലയാളികളുടെ സ്വാദായി മാറിയ സപ്ലൈകോയുടെ ശബരി ബ്രാൻഡ് ടീ, നാല് വ്യത്യസ്ത രുചികളിൽ വിപണിയിൽ

ഓഫീസിലെ ജോലി തിരക്കിനിടയിൽ ലഭിക്കുന്ന അൽപസമയം പോലും ആസ്വാദ്യകരമാക്കുന്ന ഒരു കപ്പ് ചായയേക്കാൾ വലിയ സന്തോഷം മറ്റൊന്നിനുമില്ല. കുടുംബമൊത്തുള്ള വിനോദയാത്രയോ ട്രെക്കിങ്, ഹൈക്കിങ് പോലെ സാഹസിക യാത്രയോ ഏതുയാത്രയായിക്കൊള്ളട്ടെ ചായയുടെ സൗഹൃദം നൽകുന്ന ഫ്രഷ്‌നസ് നഷ്ടപ്പെടുത്താൻ ഒരു സഞ്ചാരിയും ആഗ്രഹിക്കില്ല.

മടി പിടിച്ച അന്തരീക്ഷത്തെ ഊർജ്ജസ്വലമാക്കാൻ ഒരു ചൂടുചായയ്ക്ക് സാധിക്കും. ദശാബ്ദങ്ങളായി മലയാളികൾ ഉൾപ്പടെയുള്ള ചായപ്രേമികളുടെ ഇഷ്ടബ്രാൻഡായ സപ്ലൈകോയുടെ ശബരി ബ്രാൻഡ് തേയിലപ്പൊടി കൊണ്ടുള്ള ചായയാണെങ്കിലോ സന്തോഷം ഇരട്ടിക്കും.

ചായയിലെ ആന്റി ഓക്‌സിഡന്റ് ശരീരത്തിന് പുത്തനുണർവ് നൽകുന്നതിനൊപ്പം മനസിനും ആരോഗ്യം ഉറപ്പുനൽകുന്ന പാനീയമാണ്. ചായ ആരോഗ്യത്തെ കൂടി സംരക്ഷിക്കുമെന്നതിനാൽ സപ്ലൈകോ വിപണിയിലെത്തിക്കുന്ന ഗുണമേന്മയുള്ള ശബരി തേയിലപ്പൊടിക്ക് ആരാധകർ ഏറിവരികയാണ്. ഒത്തുചേരലിന്റെ സന്തോഷത്തിൽ പങ്കുവെയ്ക്കാനും തനിച്ചൊരു ചായ നുകരാൻ ആഗ്രഹിക്കുമ്പോഴും കൂടെ ചേർക്കാൻ ശബരി ടീയേക്കാൾ മികച്ചൊരു ഓപ്ഷൻ മലയാളിക്കില്ല.

ദശാബ്ദങ്ങളായി നാല് വ്യത്യസ്ത സ്വാദുകളിൽ മലയാളികളുടെയും മലയാളി ഇതരായവരുടേയും നാവിൽ രുചിമുകുളങ്ങളെ ഉണർത്തുന്ന ബ്രാൻഡാണ് സപ്ലൈകോ ശബരി ടീ. സപ്ലൈകോ സുതാര്യമായ ലേലത്തിലൂടെ പ്രമുഖ ടീ എസ്റ്റേറ്റുകളിൽ നിന്നും ലേലത്തിൽ സംഭരിക്കുന്ന ഗുണമേന്മയുള്ള തേയില മാത്രമാണ് ശബരി ചായപ്പൊടിക്കായി ഉപയോഗിക്കുന്നത്.

ഇത്തരത്തിൽ ശേഖരിക്കുന്ന തേയില ചായപ്രേമികൾക്കിഷ്ടപ്പെടുന്ന തരത്തിലുള്ള സ്വാദാനുസരണം പൊടിച്ച് ചായപ്പൊടിയാക്കി മാറ്റുന്നത് സ്വന്തം ബ്ലെൻഡിങ് യൂണിറ്റുകളിൽ വെച്ചാണ്. ഗുണമേന്മയിലും സ്വാദിലും വിട്ടുവീഴ്ചയില്ലാതെ ശബരി ടീയുടെ മാനദണ്ഡങ്ങൾ കർശ്ശനമായി പാലിച്ചാണ് ഓരോ പായ്ക്കറ്റ് ചായപ്പൊടിയും തയ്യാറാക്കുന്നത്.

സപ്ലൈകോ ചായപ്പൊടി വിപണിയിലിറക്കുന്നത് വ്യത്യസ്തമായ നാല് സ്വാദുകളിലുള്ള പായ്ക്കറ്റുകളായാണ്. സ്‌ട്രോങ് ഹോട്ടൽ ബ്ലെൻഡ്, സൂപ്പർ ഫൈൻ ഡസ്റ്റ് ടീ, ശബരി സുപ്രീം, ഗോൾഡ് പ്രീമിയം ഡസ്റ്റ്് ടീ ഇങ്ങനെ ചായയെ ഇഷ്ടപ്പെടുന്നവരുടെ താൽപര്യത്തിനനുസരിച്ച് പായ്ക്കറ്റുകളായി ലഭ്യമാണ്.

ഗുണമേന്മയ്ക്ക് ഒപ്പം മികവാർന്ന പായ്ക്കിങിലും ന്യായമായ വിലയിലും സാധാരണക്കാരന്റെ പോക്കറ്റ് ചോർത്താത്ത വിലക്കുറവിലുമാണ് സപ്ലൈകോ ശബരി ബ്രാൻഡ് തേയിലപ്പൊടി വിപണിയിൽ ലഭ്യമാക്കിയിരിക്കുന്നത്.

Exit mobile version