ബാക്കി പൈസ നൽകുന്നതിനിടെ യാത്രക്കാരിയെ അപമാനിച്ചു; കെഎസ്ആർടിസി കണ്ടക്ടറുടെ പണി പോയി

തിരുവനന്തപുരം: ബസിൽ വെച്ച് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും അപമാനിക്കുകയും ചെയ്ത കണ്ടക്ടറെ കെഎസ്ആർടിസി പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ പിപി അനിലിനെതിരായാണ് നടപടി. വിജിലൻസ് എക്‌സിക്യുട്ടീവ് ഡയറക്ടർ നടത്തിയ അന്വേഷണത്തിലാണ് തീരുമാനം.

സംഭവത്തിൽ കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുണ്ടായതായാണ് നിഗമനം. യാത്രക്കാരോട് മാന്യമായി പെരുമാറേണ്ടിയിരുന്ന ജീവനക്കാരന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടി ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

നവംബർ 25-നാണ് നടപടിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. ടിക്കറ്റും ബാക്കി പൈസയും നൽകുമ്പോൾ കണ്ടക്ടർ യാത്രക്കാരിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. യാത്രക്കാരി വെള്ളൂർ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് കണ്ടക്ടറെ അറസ്റ്റുചെയ്തിരുന്നു.

Also Read-ബാലചന്ദ്ര കുമാറിനെ അറിയാം, ദിലീപിന്റെ വീട്ടിൽ വെച്ച് കണ്ടിട്ടുണ്ട്; പൾസർ സുനിയുടെ വെളിപ്പെടുത്തൽ
പിന്നീട് കോടതി റിമാൻഡ്‌ചെയ്ത ഇയാളെ കോർപ്പറേഷൻ സസ്‌പെൻഡ് ചെയ്തു. തുടർന്ന് നടന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ട് പ്രകാരമാണ് കണ്ടക്ടറെ പിരിച്ചുവിടാൻ കെഎസ്ആർടിസി തീരുമാനിച്ചത്.

Exit mobile version